HOME
DETAILS

വിദേശികള്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

  
backup
March 12 2019 | 11:03 AM

hajj-umrah-online-visa

 

റിയാദ്: വിദേശികള്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതിനുള്ള പദ്ധതി നടപ്പില്‍വരുത്തുന്നു. സഊദി ഹജ്ജ്- ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയെന്നു ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സേവന വിഭാഗം സൂപ്പര്‍വൈസര്‍ അബ്ദുറഹ്മാന്‍ അല്‍ ഷംസാണ് വെളിപ്പെടുത്തിയത്. എം.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദേഹം. സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഹജ്ജ് ഉംറ വിസ നേരിട്ട് അപേക്ഷിക്കാക്കാനാകും. നേരത്തെ, ഹജ്ജ്- ഉംറ മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍വസാനും ഉംറ വിസകള്‍ ഓണ്‍ലൈന്‍ വല്‍ക്കരിക്കുമെന്നു അറിയിരിച്ചിരുന്നു.

ഹജ്ജ്- ഉംറ വിസകള്‍ക്ക് പുതിയ സംവിധാനം വരുന്നതോടെ വിദേശ ഏജന്‍സിയുടെ സഹായമില്ലാതെ സഊദിയിലെ സര്‍വീസ് കമ്പനികളുടെ പാക്കേജുകള്‍ നേരിട്ട് തെരഞ്ഞെടുക്കാന്‍ ഉതകുന്ന രീതിയില്‍ ഇതിനായുള്ള 'മഖാം' പോര്‍ട്ടല്‍ പരിഷ്‌കരിക്കാനുള്ള നടപടിക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. മഖാം പോര്‍ട്ടലിലെ പുതിയ സേവനം വഴി ഉംറ പാക്കേജ് ബുക്ക് ചെയ്യുന്നതിനും ബുക്കിംഗ് ഉറപ്പു വരുത്തുന്നതിനും ഇവിസ നേടുന്നതിനും സാധിക്കും.

ഇതോടെ ഉംറ വിസ ഭവളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായി തുടങ്ങും. പുണ്യസ്ഥലങ്ങളിലെ താമസം, യാത്രാ സൗകര്യം, മറ്റു സേവനങ്ങള്‍ എല്ലാം അടങ്ങിയ വ്യത്യസ്ത പാക്കേജുകളുടെ നിരക്കുകളും പോര്‍ട്ടല്‍ വഴി അറിയാനാകും. പാക്കേജുകള്‍ തെരഞ്ഞെടുത്ത് ഉംറ സര്‍വീസ് കമ്പനികളുമായി ധാരണയിലെത്തി പുണ്യസ്ഥലങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മക്കയിലും മദീനയിലും ഹറമുകള്‍ക്കു സമീപമുള്ള സ്ഥലങ്ങളിലെ സര്‍വീസ് സെന്ററുകളും ഫീല്‍ഡ് ഫോളോഅപ് സെന്ററുകളും വഴി ഹജ്ജ്- ഉംറ മന്ത്രാലയം നിരീക്ഷിക്കും. ഉംറ വിസക്കായി പതിനായിരക്കണക്കിന് അപേക്ഷകളാണ് ദിനേന ലഭിക്കുന്നത്.

നിലവില്‍ വിദേശ ഏജന്‍സികള്‍ വഴി എംബസിയില്‍ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്. എന്നാല്‍ പുതിയ സംവിധാനം വഴി വിദേശ എംബസിയെയോ ഏജന്‍സിയെയോ സമീപിക്കാതെ തന്നെ വിസ ലഭ്യമാക്കാന്‍ സാധിക്കും. വിഷന്‍ 2030 പദ്ധതി പ്രകാരം ഒരു ഉംറ സീസണില്‍ 3 കോടി തീര്‍ത്ഥാടകരെ സഊദിയിലെത്തിക്കുന്നതിന്റെ ഭാഗമായി നിരവധി പരിഷ്‌ക്കരണങ്ങളാണു അധികൃതര്‍ കൊണ്ട് വരുന്നത്.പുണ്ണ്യ സ്ഥലങ്ങള്‍ക്ക് പുറമെ മറ്റു സ്ഥലങ്ങളിലേക്കും തീര്‍ഥാടാകര്‍ക്ക് സഞ്ചാരം അനുവദിച്ച് കൊണ്ടുള്ള ഉംറ പ്‌ളസ് ടൂറിസം പദ്ധതി അടുത്തിടെയായിരുന്നു നടപ്പിലാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago