HOME
DETAILS

പൊതുകളിസ്ഥലം കാട്കയറി നശിക്കുന്നു കളി സ്ഥലം സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്

  
backup
June 25 2018 | 07:06 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%a8


ഗ്രൗണ്ട് ഉപയോഗ്യമാക്കിയാല്‍ വിവിധ കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പുറമെ പ്രഭാത സവാരിക്കും ആളുകള്‍ക്ക് ഉപകാരപ്രദമാകും
നെടുമ്പാശ്ശേരി : തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വരുന്ന കളി സ്ഥലം കാട് കയറി നശിക്കുന്നു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ അകപ്പറമ്പ് റെയില്‍വേ ഗെയിറ്റിന് സമീപമുള്ള കളി സ്ഥലമാണ് കാട് കയറി സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ സ്ഥലമാണ് നോക്കാന്‍ ആളില്ലാതെ നശിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏക കളിസ്ഥലമാണ് ഇത്.
ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായ കളി സ്ഥലം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലമാണ് ഇപ്പോള്‍ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നത്.
ഈ ഗ്രൗണ്ട് കാട് വെട്ടിത്തെളിച്ച് യുവജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ നന്നാക്കിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാട് മുടിയ ഗ്രൗണ്ടിന്റെ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് മൂലം വര്‍ഷക്കാലമായാല്‍ ഈ പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാകുകയാണ് പതിവ്.
ഗ്രൗണ്ട് ഉപയോഗയോഗ്യമാക്കിയാല്‍ വിവിധ കായിക മല്‍സരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പുറമെ പ്രഭാത സവാരിക്കും ആളുകള്‍ക്ക് ഉപകാരപ്രദമാകും. ഗ്രൗണ്ടിന്റെ സൈഡിലായി വെള്ളക്കെട്ടില്ലാത്ത കുറച്ച് ഭാഗം നന്നാക്കിയാണ് സമീപ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കളിക്കാനായി ഉപയോഗിക്കുന്നത്.
കായിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തമായി സ്ഥലം വാങ്ങി കളിസ്ഥലം നിര്‍മ്മിക്കാന്‍ ശ്രമം നടത്തി വരുമ്പോഴാണ് ഒരു ഗ്രാമ പഞ്ചായത്ത് കൈവശമുള്ള സ്ഥലം ഉപയോഗിക്കാതെ നാശത്തിലേക്ക് നീങ്ങുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത്.ഈ സ്ഥലം കായിക പ്രേമികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago