ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു
മൂന്നാര്‍: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥലത്തെത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ നേതാക്കള്‍ പിന്മാറാന് തയ്യാറായില്ല. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. സി.പി.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് റവന്യൂ സംഘത്തെ തടയാനെത്തിയത്. സബ് കലക്ടർ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാൻ പൊലിസ് തയാറായില്ല. പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു.
നേരത്തെ ദേവികുളം സബ് കളക്ടര്‍ക്കെതിരായി സിപിഐഎം സമരം നടത്തിയിരുന്നു. ദേവികുളം ആര്‍ഡിഒ ഓഫിസിന് മുന്നില്‍ മാര്‍ച്ച് 7 മുതലാണ് സിപിഐഎം അനുകൂല സംഘടന കര്‍ഷക സംഘം സമരം നടത്തിവന്നത്. പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിലാണ് സിപിഐഎം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."