HOME
DETAILS

പൊള്ളാച്ചി പീഡനം: സി. ബി. ഐ അന്വേഷിക്കും

  
backup
March 12 2019 | 17:03 PM

pollachi-peedanam-enquiry-cbi

ചെന്നൈ: തമിഴ്‌നാട്ടിലെ അറുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സി.ബി. ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മുന്നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.  കനിമൊഴിയടക്കമുള്ള ഡി.എം.കെ പ്രവര്‍ത്തകരേയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ തന്നെ സി.ബി സി.ഐഡിക്കു കൈമാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം സംഭവത്തില്‍ എ.ഡി.എം.കെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡി.എം.കെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
നേരത്തെ നടന്‍ കമല്‍ഹാസന്‍ പൊലിസ് മേധാവിയെ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹമായിരുന്നു ആദ്യം വിഷയത്തില്‍ ഇടപെട്ടത്.

അറുപതോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും കോളജ് വിദ്യാര്‍ഥിനികളായിരുന്നു. കേസില്‍ എട്ടുപേരെ മാത്രമാണ് ഇതുവരേ അറസ്റ്റ് ചെയ്തത്.

ഏഴു വര്‍ഷത്തിനിടയിലാണ് പ്രതികള്‍ ഇത്രയും പേരെ പീഡനത്തിനിരയാക്കിയത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്്ത് പണം തട്ടുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. പിന്നീട് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു പതിവ്.
പൊള്ളാച്ചി സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയാണ് ആദ്യമായി പ്രതികള്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago