മലപ്പുറം വിധിയെഴുതി; 70.41 ശതമാനം പോളിങ്
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 70.41 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 0.8 ശതമാനം കുറവാണിത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കൊണ്ടോട്ടിയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. ഏറ്റവും കുറവ് പോളിങ് വേങ്ങരയിലാണ്.
നിയമസഭാ മണ്ഡലം തിരിച്ച് വോട്ടിങ് നില
കൊണ്ടോട്ടി | 73.75 |
മഞ്ചേരി | 71.86 |
മലപ്പുറം | 69.07 |
മങ്കട | 68.58 |
പെരിന്തല്‍മണ്ണ | 70.56 |
വള്ളിക്കുന്ന് | 71.33 |
വേങ്ങര | 67.07 |
പൂര്‍ണമായും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാവിലെ ഏഴു മുതല്‍ വോട്ടിങ് അവസാനിക്കുന്നതു വരെ വലിയ തിരക്കൊന്നും ഇല്ലാതെയാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ചിന് പോളിങ് അവസാനിക്കുമ്പോഴും ചിലയിടത്തൊഴികെ നീണ്ട ക്യൂവും ഉണ്ടായില്ല. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് ചിലയിടത്ത് വോട്ടിങ് തടസ്സപ്പെട്ടതല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ കൊണ്ടോട്ടി (71.5) യിലും മലപ്പുറത്തുമാണ് (70.6) കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. വേങ്ങരയിലാണ് ഏറ്റവും കുറവ് പോളിങ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ ഇവിടെ 65.3 ശതമാനം പോളിങാണ് നടന്നത്.
പെരിന്തല്‍മണ്ണ- 67.4, വള്ളിക്കുന്ന്- 67.9, മങ്കട- 66.9, മഞ്ചേരി- 69.2 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ്.
പോളിങ് ശതമാനം വര്‍ധിച്ചത് ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. പോളിങ് ശതമാനം കൂടിയാല്‍ അത് യു.ഡി.എഫിനായിരിക്കും നേട്ടമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കേന്ദ്ര- സംസ്ഥാന ഭരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ വികാരമായിരിക്കും ഈ വോട്ടെടുപ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. അതേസമയം, പോളിങ് ശതമാനം കൂടിയത് എല്‍.ഡി.എഫിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."