എസ്‌ഐസി മദീന ബദ്ർ ഏരിയ റമദാൻ നിലാവ് ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു
മദീന: ബദർ ഏരിയ സമസ്ത ഇസ്‌ലാമിക് സെറ്റർ റമളാൻ നിലാവ് ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് എസ് ഐ സി സിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഘടിപ്പിക്കുന്ന റമളാൻ സന്ദേശ പ്രഭാഷണം പരമ്പരയാണ് ക്യാമ്പയിനിലൂടെ നടക്കുന്നത്. എം എസ് എഫ് മെഡിഫെഡ് കേരളവുമായി സഹകരിച്ച് കൊറോണ ബോധവൽക്കരണവും ആരോഗ്യ ചർച്ചയും ഏറെ ശ്രദ്ധേയമായിരുന്നു.
റമദാൻ രണ്ടിന് ആരംഭിച്ച റമളാൻ നിലാവ് ക്യാമ്പയിൻ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ കണ്ണന്തളി, പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, അറക്കൽ അബ്ദുറഹ്മാൻ മൗലവി, കെ വി എസ് അമാനി കാഞ്ഞിരപുഴ, സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ, സക്കരിയ്യ ഫൈസി മേമാട്ടുപാറ, സാജിഹു ശമീർ അൽ അസ്ഹരി, മുഹമ്മദ് റാസി ബാഖവി കല്ലൂർ, സൈനുദ്ദീൻ ഫൈസി വേങ്ങര, അബ്ദുൽ ഗഫൂർ അൻവരി മുതൂർ, പി എച്ച് ഇബ്രാഹിം അൻവരി നെല്ലിപ്പറമ്പ്, മുബശ്ശിർ അസ്ലമി രാമനാട്ടുകര, ഹാഫിള് മുഹമ്മദ് അഷ്റഫ് ദാരിമി ഒമാൻ,
അബ്ദുസമദ് പൂക്കോട്ടൂർ, ജുനൈദ് മാസ്റ്റർ മദീന, അഷ്റഫ് ഫൈസി തൃപ്പനച്ചി, കബീർ ദാരിമി മൂളപ്പുറം, സയ്യിദ് അൻവർ ഹസ്സൻ സഖാഫ് തങ്ങൾ വളാഞ്ചേരി, കബീർ ദാരിമി കുഴിഞ്ഞോളം തുടങ്ങിയവർ സന്ദേശ പ്രഭാഷണം നടത്തി. റമദാൻ ഇരുപത്തി ഒമ്പതാം രാവിൽ സയ്യിദ് ശാഹുൽ ഹമീദ് ജമലുല്ലൈലി തങ്ങളുടെ സമാപന സന്ദേശം പ്രാർത്ഥന സംഗമത്തോടെ ക്യാമ്പയിൻ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."