നാട്ടിലെത്തണം, പ്രതിഷേധവുമായി ഗുജറാത്തില്‍ അതിഥി തൊഴിലാളികള്‍ വീണ്ടും തെരുവില്‍
അഹമദാബാദ്: ഗുജറാത്തില്‍ അതിഥി തൊഴിലാളികളും പൊലിസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍, അഹമദാബാദിലാണ് ഇന്നു രാവിലെ സംഘര്‍ഷമുണ്ടായത്. നാട്ടിലേക്ക് തിരിച്ചു പോവുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ പൊലിസിനു നേരെ കല്ലെറിഞ്ഞു. രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ബീഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതില്‍ കഴിഞ്ഞ ദിവസവും ഗുജറാത്തില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.
ബീഹാറിലേക്കും യുപിയിലേക്കുമായി നിശ്ചയിച്ചിരുന്ന രണ്ട് ശ്രാമിക് ട്രെയിനുകള്‍ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതാണ് ഗുജറാത്തില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കാല്‍നടയായുള്ള പലായനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."