HOME
DETAILS

സഊദിയില്‍ വ്യാവസായിക മേഖലയിലും സഊദിവല്‍ക്കരണം നടപ്പിലാക്കുന്നു

  
backup
March 12 2019 | 18:03 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96

#അബ്ദുസ്സലാം കൂടരഞ്ഞി

 


റിയാദ്: സഊദിയില്‍ വ്യാവസായിക മേഖല കേന്ദ്രീകരിച്ചു പുതിയ സഊദി വല്‍ക്കരണ പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതര്‍. സഊദി സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക മേഖലയിലെ തൊഴിലുകളാണ് സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. പുതിയ തീരുമാനം മലയാളികളടക്കമുള്ള ആയിരക്കണക്കിനു വിദേശികളെയാണ് ബാധിക്കുക. നിലവില്‍ കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക ശാലകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പൂര്‍ണ സൗകര്യത്തോടെയാണ് വിദേശികള്‍ തൊഴിലെടുക്കുന്നത്.


സഊദി വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കിഴക്കന്‍ മേഖല വിഭാഗവും റോയല്‍ കമ്മിഷന്‍ ഓഫ് ജുബൈലും ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ടും യോജിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ സംഗമത്തില്‍ നടന്ന ഹ്യൂമന്‍ റിസോഴ്‌സസിന്റെയും ട്രെയിനിങ് ഒഫിഷ്യല്‍സിന്റെയും ആദ്യ യോഗത്തിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം അറിയിച്ചത്.


നിരവധി സഊദി യുവാക്കള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം തേടി നടക്കുകയാണെന്നും അതുകൊണ്ട് യുവാക്കളെ തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തൊഴില്‍ വകുപ്പ് ഡയരക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ മുഖ്ബല്‍ അറിയിച്ചു.
വ്യാവസായിക മേഖലയിലെ ഏതൊക്കെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടത്തണമെന്ന തീരുമാനം താമസിയാതെ പ്രഖ്യാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago