പൊതുമരാമത്തും ജിയോളജി വകുപ്പും തമ്മില്‍ തര്‍ക്കം
പാലാ: പൈക പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമൂലം വൈകുന്നു. നിര്‍മാണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതു സംബന്ധിച്ചാണ് പൊതുമരാമത്ത് വകുപ്പും ജിയോളജി വകുപ്പും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നത്.
മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായ പൈകയിലെ നിലവിലുള്ള ആശുപത്രി അസൗകര്യങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പ്രയോജനകരമാവുന്നില്ല. ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിയാണ് 21കോടി രൂപ ആശുപത്രി വികസനത്തിനായിഅനുവദിച്ചത്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ അതിര്‍ത്തിയിലുള്ള ഈ ആരോഗ്യകേന്ദ്രം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ എലിക്കുളം പഞ്ചായത്തിലാണ് .
പഴയകെട്ടിടം നിലനിര്‍ത്തിക്കൊണ്ട് പുതിയതായി ശസ്ത്രക്രിയാ മുറിയും ഉള്‍പ്പെടെ നാലുനിലമന്ദിരം പണിയുവാനാണ് ലക്ഷ്യമിട്ടത്. നിര്‍മ്മാണോദ്ഘാടനത്തിനു ശേഷം കരാറുകാരന് പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനാല്‍ നിര്‍മ്മാണം മുടങ്ങുകയായിരുന്നു.
മൂവാറ്റുപുഴ-പുനലൂര്‍ പാതിയില്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുവാന്‍ പ്രാഥമിക ശുശ്രൂക്ഷാ നല്കുവാന് പോലും നിലവിലുള്ള ആശുപത്രിയില്‍ സൗകര്യങ്ങളില്ല. പാലാ ജനറല്‍ ആശുപത്രിക്കും കാഞ്ഞിരപ്പള്ളി താലൂക്ക്ആശുപത്രിക്കും ഇടയിലുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് പൈകയിലേത്. നിര്‍മാണം പുനരാരംഭിക്കുവാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സാജന് തൊടുക, ടോമി കപ്പിലുമാക്കല്‍, അജി അമ്പലത്തറ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."