അയല്‍ജില്ലാ യാത്രകള്‍ക്ക് പാസ് ആവശ്യമില്ല; വിദൂര ജില്ലകളിലെ യാത്രകള്‍ക്ക് മതി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗതം ഉള്‍പ്പെടെ പുനരാരംഭിക്കും. വാഹനത്തിന്റെ സിറ്റിങ്ങിന്റെ അന്‍പത് ശതമാനം യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദനീയമാകുക. എന്നാല്‍ അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല.
രാവിലെ ഏഴുമുതല്‍ രാത്രി 7 വരെയാണ് അന്തര്‍ ജില്ലാ യാത്രാനുമതി. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതരണം. എന്നാല്‍ വിദൂര ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ് വേണം. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്. കുടുംബമെങ്കില്‍ ഓട്ടോയില്‍ 3 പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."