HOME
DETAILS
MAL
മണല്‍ നീക്കം ചെയ്ത് വെള്ളക്കെട്ടൊഴിവാക്കണം
backup
June 25 2018 | 08:06 AM
തുറവൂര്‍: അന്ധകാരനഴി അഴിമുഖത്തെ മണല്‍ നീക്കം ചെയ്ത് ഉള്‍പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സീഫുഡ് വര്‍ക്കേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ.വര്‍ഗീസ് മുഖ്യമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.ഉള്‍നാടന്‍ പ്രദേശങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ പെയ്ത്തു വെള്ളം കയറി ദുരിത ജീവിതമാണ് നയിക്കുന്നത്. അന്ധകാരനഴിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കില്‍ മാത്രമേ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."