വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സംരംഭങ്ങള്‍ ആരംഭിക്കും
തൃശൂര്‍: മനക്കൊടി അല്‍അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റേയും തൃശൂര്‍ ജില്ലാ നദ്‌വത്തുല്‍ മുജാഹിദീന്‍ സലഫി ട്രസ്റ്റിന്റേയും വിദ്യാഭ്യാസ, സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 25 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി പുതിയ സംരഭങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
10, 12 വിദ്യാര്‍ഥികള്‍ക്ക് ജൂലൈമുതല്‍ എല്ലാമാസവും ആദ്യ ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ഡോ. ജവഹര്‍ ലാലിന്റെ നേതൃത്വത്തില്‍ സൗജന്യ കൗണ്‍സലിങ് കോഴ്‌സ് ആരംഭിക്കും. ജൂണ്‍ മാസം മുതല്‍ മൂന്നാം വയസുമുതല്‍ ഖുര്‍ആനും ശുദ്ധമായ അറബിഭാഷയും മറ്റ് പ്രധാന വിഷയങ്ങളും സ്വായത്തമാക്കാനുതകുന്ന അല്‍ അസ്ഹര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ ആരംഭിക്കും.
ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെന്റര്‍ ആഗസ്ത് മുതല്‍ പ്രവര്‍ത്തിക്കും. സിവില്‍ സര്‍വിസ് പരിശീലന കേന്ദ്രം ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ട്രസ്റ്റിന്റെ അക്കാദമിക്ക് ഡയറക്ടറായി ഡോ. പി.എം ജവഹര്‍ലാലിനെ നിയമിച്ചതായും ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, സെക്രട്ടറി അഫ്രാദി.എ.ഹംസ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."