HOME
DETAILS

വി.എസിനു വിശ്രമം ഇടതുമുന്നണിയുടെ താരപ്രചാരകന്‍ പിണറായി

  
backup
March 12 2019 | 19:03 PM

vs-achudhananthan-vs-pinarayi

#അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വേദികളില്‍ കത്തിക്കയറി അണികളെ ആവേശത്തിലാക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ വി.എസ് അച്യുതാനന്ദനായിരുന്നു ഇടതുമുന്നണിയുടെ താരപ്രചാരകന്‍. എന്നാല്‍ അതുമാറി.


മാറ്റി എന്നു തന്നെ പറയാം. ഒന്നര ദശാബ്ദത്തിലേറെയായി തെരഞ്ഞെടുപ്പുകളില്‍ താരപ്രചാരകനായി മാറിയ വി.എസിന് ഇനി വിശ്രമിക്കാം. പിണറായി വിജയനെന്ന പഴയ പാര്‍ട്ടി സെക്രട്ടറി താരപ്രചാരക വേഷം അണിഞ്ഞുകഴിഞ്ഞു.
വി.എസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദികളിലെത്തുമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരിക്കും ഇനി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍.


സാധാരണ മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എഴുതി നല്‍കുന്ന പ്രസംഗം വായിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എഴുതി വായിക്കുന്ന പ്രസംഗം വേണ്ടെന്നും വേദികളില്‍ പഴയ പാര്‍ട്ടി സെക്രട്ടറിയായി മാറാനുമാണ് പിണറായിയുടെ തീരുമാനം.


കേരളത്തിലെ ഭരണ നേട്ടങ്ങളും സംഘ്പരിവാര്‍ ഫാസിസവുമായിരിക്കും പ്രസംഗത്തിലെ പ്രധാന വിഷയങ്ങള്‍. വേദിയിലെ പ്രസംഗം മാത്രമല്ല തന്ത്രങ്ങള്‍ ഒരുക്കാനും പിണറായിയെ തന്നെയാണ് സി.പി.എം മുന്നില്‍ നിര്‍ത്തുന്നത്.
എ.കെ.ജിക്കും ഇ.എം.എസിനും ഇ.കെ നായനാര്‍ക്കും ശേഷം ഇടതുമുന്നണിയുടെ താരപ്രചാരകനായത് വി.എസാണ്. തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരിപാടികളിലും വി.എസ് തന്നെയായിരുന്നു മുഖ്യപ്രാസംഗികന്‍.


അണികളെ കൈയിലെടുക്കാന്‍ നര്‍മത്തില്‍ തുടങ്ങുന്ന പ്രസംഗം. ഇക്കാലയളവില്‍ സംഘടനയെ നയിച്ച് പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. എങ്കിലും പ്രചാരണത്തിന്റെ അജന്‍ഡ നിശ്ചയിച്ചതും ജനങ്ങളെ ആകര്‍ഷിച്ചതും വി.എസായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ചിത്രം മാറുകയാണ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായിരിക്കും ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ആദ്യമായാണ് പിണറായി ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഒന്നര മാസത്തോളം പ്രചാരണാവേശത്തിന്റെ 'ടെംപോ' കാക്കുകയെന്ന ഭാരിച്ച ദൗത്യമാണ് പിണറായിയുടെ ശിരസിലുള്ളത്.
ദേശീയരാഷ്ട്രീയത്തിലെ ചലനങ്ങളാകും പ്രചാരണരംഗത്ത് മുഖ്യ സ്വാധീന ഘടകമെങ്കിലും ശബരിമല തൊട്ട് നവകേരള നിര്‍മിതി വരെയുള്ള വിഷയങ്ങളുമുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി ഏകീകരിക്കുകയെന്ന തന്ത്രമായിരിക്കും ഒരുക്കുക. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പശു രാഷ്ട്രീയവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടും വേദികളില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടാനാണ് പിണറായി വിജയന്റെ തീരുമാനം. പാര്‍ട്ടിയിലെ പ്രധാനി ആയതിനു ശേഷം പിണറായി മുന്നില്‍ നിന്നു നയിച്ചത് അരുവിക്കര ഉപതെരഞ്ഞെടുപ്പായിരുന്നു.


അന്ന് അടിതെറ്റി, പക്ഷേ വിട്ടില്ല. പിന്നീട് ചെങ്ങന്നൂരില്‍ കരുത്തു കാട്ടി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ഒരുക്കിയതും മുന്നണിയെ മുന്നില്‍ നിന്നു നയിച്ചതും മുഖ്യമന്ത്രി പിണറായിയാണ്. അതേ അടവു തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പിണറായി എടുക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇത് പ്രകടവുമാണ്.
പ്രസംഗിക്കുക മാത്രമല്ല, സി.പി.എമ്മിന്റെ 16 ലോക്‌സഭാ മണ്ഡലങ്ങളിലും തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടി അണികളെക്കൊണ്ട് പണി എടുപ്പിക്കുന്ന ചുമതലയും പിണറായി ഏറ്റെടുത്തിട്ടുണ്ട്.
ഇക്കുറി വിജയം കൈപ്പടിയിലൊതുക്കിയാല്‍ അതിന്റെ അവകാശി പിണറായിയായിരിക്കും. പരാജയപ്പെട്ടാല്‍ മറുപടി പറയേണ്ടതും പിണറായി തന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago