HOME
DETAILS
MAL
പണപ്പെരുപ്പം നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
backup
March 12 2019 | 19:03 PM
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ മേഖലയിലെ പണപ്പെരുപ്പം നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ഇത് 2.57 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസാണ് ഇന്നലെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ഭക്ഷ്യധാന്യങ്ങളടക്കമുള്ളവയുടെ വിലവര്‍ധനവിനിടയാക്കും. ഉപഭോക്തൃ വിലവിവര സൂചിക പ്രകാരമുളള വിലക്കയറ്റം ജനുവരിയില്‍ 1.97 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 4.44 ശതമാനമായിരുന്നു. അതേസമയം, വ്യാവസായിക വളര്‍ച്ചാനിരക്കിന്റെ വേഗത കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 2019 ജനുവരിയില്‍ വ്യാവസായിക വളര്‍ച്ച 1.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 7.5 ശതമാനമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."