മൃഗാശുപത്രി നിലംപൊത്താറായി; പുതിയ കെട്ടിടത്തിനായി മുറവിളി
പുനലൂര്‍: മൃഗാശുപത്രി നിലംപൊത്താറായതിനെ തുടര്‍ന്ന് പുനലൂര്‍ പോളിക്ലിനിക്ക് വെറ്റിനറി ആശുപത്രി മാറ്റി സ്ഥാപിക്കണമെന്നും പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കണമെന്നും ആവശ്യമുയരുന്നു. ജില്ലയുടെ കിഴക്കന്‍ പ്രദേശത്തെ ഏറ്റവും വലിയ പോളിക്‌ളിനിക്കാണ് പുനലൂരിലേത്.
60 വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്യാഞ്ഞതിനാലും മഴയില്‍ നനഞ്ഞൊലിച്ച് മേല്‍ക്കൂരയും ഭിത്തികളും നശിച്ച് ഏതു നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. മൃഗസംരക്ഷണ വകുപ്പും നഗരസഭയും തമ്മിലുള്ള ശീതസമരമാണ് പുതിയ കെട്ടിടം നിര്‍മിക്കാത്തതിന് പിന്നില്‍.
സീനിയര്‍ വെറ്റിനറി ഡോക്ടര്‍, വെറ്റിനറി സര്‍ജന്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് മറ്റു കീഴ്ജീവനക്കാരും, റിസര്‍ച്ച് വിഭാഗത്തിലെ അഞ്ചു ജീവനക്കാരും ഉള്‍പ്പെടെ 13 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍സള്‍ട്ടിങ് റൂം, ഡിസ്പന്‍സറി, ഓപ്പറേഷന്‍ തിയറ്റര്‍, സ്റ്റോര്‍ റൂം, ലാബ്, കമ്പ്യൂട്ടര്‍ റൂം, ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് ചെറിയ കെട്ടിടത്തിലാണ്.
ദിവസേന അഞ്ചോളം സര്‍ജറികള്‍, കുത്തിവെയ്പുകള്‍, ഡ്രസിങുകള്‍ എല്ലാം നടത്തുന്നതിന് സൗകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ മുന്‍ ഭാഗത്തെ വരാന്തയില്‍ രണ്ടു ഡസ്‌കുകള്‍ ഇട്ടാണ് ഇവയൊക്കെ നടത്തി വരുന്നത്. 10 പേര്‍ക്കു നിന്നു തിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ ഒ.പി പോലും പ്രവര്‍ത്തിക്കുന്നത് പ്രയാസമാണ്. ദിവസേനെ 200ല്‍പ്പരം ഒ.പി കേസുകള്‍ ഇവിടെ എത്താറുണ്ട്. ഇത്രയും ആള്‍ക്കാരും ചികിത്സക്കായി കൊണ്ടു വരുന്ന പക്ഷിമൃഗാദികളെയും കൈകാര്യം ചെയ്യുവാനാകാതെ ജീവനക്കാര്‍ വീര്‍പ്പുമുട്ടുന്നു.
ആശുപത്രി പരിധിയില്‍ കല്ലാറ്റിലും കോമളം കുന്നിലും രണ്ടു സബ്‌സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ടെലിഫോണ്‍ പ്രവര്‍ത്തിക്കാത്ത നഗരസഭയിലെ ഏക സര്‍ക്കാര്‍ സ്ഥാപനവും ഇതുതന്നെ. കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും നെറ്റ്ചാര്‍ജും ടെലിഫോണ്‍ ചാര്‍ജും കൊടുക്കുന്നതിനെ ചൊല്ലീ നഗരസഭയും മൃഗസംരക്ഷണ വകുപ്പും തര്‍ക്കത്തില്‍ ആയതിനാല്‍ കമ്പ്യൂട്ടറും പ്രവര്‍ത്തിക്കുന്നില്ല മുന്‍പ് മൃഗസംരക്ഷണവകുപ്പ് വാഹനം നല്‍കിയിരുന്നു. എന്നാല്‍ ആധുനിക സൗകര്യങ്ങളോടെ ആശുപത്രി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ വാഹനവും പിന്‍വലിച്ചു.അതു കൊണ്ടു മലയോര പ്രദേശങ്ങളിലെ വീടുകളില്‍ സമയാസമയങ്ങളില്‍ എത്തി ചേരാനോ ഫീല്‍ഡ് വര്‍ക്കിനോ കഴിയുന്നുമില്ല. ശസ്ത്രക്രിയയും മറ്റും മുന്‍വശത്തെ ഡസ്‌കില്‍ തുറസായാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."