HOME
DETAILS
MAL
നരോദാപാട്യ കൂട്ടക്കൊല: ജാമ്യാപേക്ഷയില്‍ ഇന്നു വിധി
backup
March 12 2019 | 20:03 PM
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്നായ നരോദാപാട്യ കേസിലെ പ്രതി പ്രകാശ് റാത്തോഡിന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്നു വിധിപുറപ്പെടുവിക്കും. ഇന്നലെ കേസില്‍ വിധിപറയുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജഡ്ജിമാരായ എ.എം ഖാന്‍വില്‍കറും അജയ് രസ്തോഗിയും അടങ്ങുന്ന രണ്ടംഗബെഞ്ച് മാറ്റിവയ്ക്കുകയായിരുന്നു. പ്രതി ആയുധം കൈവശംവച്ചത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിനു ജാമ്യം നല്‍കരുതെന്നും വാദിഭാഗത്തിനു വേണ്ടി ഹാജരായ അപര്‍ണാ ഭട്ട് ആവശ്യപ്പെട്ടു. കേസില്‍ നീണ്ടകാലം തടവില്‍ കഴിഞ്ഞതിനാല്‍ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."