കേന്ദ്ര മാര്‍ഗരേഖ പാലിച്ചുമാത്രം സോണുകള്‍ കണ്ടെയ്ന്‍മെന്‍്, ബഫര്‍ സോണുകള്‍ നിശ്ചയിക്കേണ്ടത് പ്രാദേശിക ഭരണകൂടം
ന്യൂഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയം നിശ്ചയിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രീതി സുധന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.
ആറു കാര്യങ്ങളെ ഗുരുതരം, അഭിലഷണീയം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് കണക്കാക്കേണ്ടത്. ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങളും കണ്ടയ്ന്‍മെന്‍്, ബഫര്‍ സോണുകള്‍ നിശ്ചയിക്കേണ്ടത് പ്രാദേശിക ഭരണകൂടവുമാണ്.
1. ആകെ ആക്ടീവ് കേസുകളുടെ എണ്ണം 200 മുതല്‍ മുകളില്‍ ആണെങ്കില്‍ ഗുരുതരം എന്ന വിഭാഗത്തിലാണ് വരിക. 21 ദിവസമായി പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അഭിലഷണീയം വിഭാഗത്തില്‍ വരും.
2. ആക്ടിവ് കേസുകള്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 15 പേര്‍ മുതല്‍ മുകളിലാണെങ്കില്‍ ഗുരുതരമാണ്.
3. ഇരട്ടിയാകല്‍ ദിവസം 14 മുതല്‍ താഴെക്കാണെങ്കില്‍ ഗുരുതരത്തിന്റെ പരിധിയിലും 28 ആണെങ്കില്‍ അഭിലഷണീയത്തിന്റെ പരിധിയിലും വരും.
4. മരണനിരക്ക് 6 ശതമാനമോ മുകളിലോ ആണെങ്കില്‍ ഗുരുതരവും 1 ശതമാനമോ താഴെയോ ആണെങ്കില്‍ അഭിലഷണീയവുമാണ്.
5. ഒരു ലക്ഷം ജനങ്ങള്‍ക്കിടയിലെ പരിശോധനാ നിരക്ക് 65 അല്ലെങ്കില്‍ അതിനു താഴെയോ ആണെങ്കില്‍ ഗുരുതരമാവും. 200 മുതല്‍ മുകളിലായാല്‍ അഭിലഷണീയം.
6. പരിശോധനയില്‍ ആറു ശതമാനം മുതല്‍ മുകളില്‍ പോസിറ്റീവ് കേസുകളുണ്ടായാല്‍ ഗുരുതരം. രണ്ടു ശതമാനമോ താഴെയോ ആണെങ്കില്‍ അഭിലഷണീയം.
ഈ മാര്‍ഗരേഖയില്‍ ആവശ്യമെന്ന് വന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തുമെന്നും കത്തില്‍ പറയുന്നു.
ജില്ലകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, സബ് ഡിവിഷനുകള്‍, വാര്‍ഡുകള്‍ എന്നിങ്ങനെ സംസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകളാക്കി തിരിക്കാം. ഈ വിഭാഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറണം.
വിവിധ സോണുകള്‍ക്കുള്ളില്‍ കണ്ടയ്ന്‍മെന്റ് സോണ്‍, ബഫര്‍ സോണുകള്‍ എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ അവിടെ ആരോഗ്യമന്ത്രാലയം മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കണം.
28 ദിവസമായി പുതിയ രോഗികളില്ലെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതായി കണക്കാക്കാം. കണ്ടയ്ന്‍മെന്റ് സോണിന് ചുറ്റുമുള്ള പ്രദേശങ്ങളെയാണ് ബഫര്‍ സോണുകളായി തിരിച്ചിരിക്കുന്നത്. പ്രാദേശിക ഭരണകൂടമാണ് ഇക്കാര്യം തീരുമാനിക്കുക. കണ്ടയ്ന്‍മെന്റ് സോണില്‍നിന്ന് ഇവിടേക്ക് രോഗവ്യാപനമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."