ഉം -പുന്‍ സൂപ്പര്‍ സൈക്ലോണായി
നാളെ പശ്ചിമ ബംഗാള്‍ തീരത്ത്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉം പുന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് സൂപ്പര്‍ സൈക്ലോണായി മാറി. നിലവില്‍ മണിക്കൂറില്‍ 230 മുതല്‍ 265 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഉംപുന്‍ വീശിയടിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നു വൈകുന്നേരത്തോടെ വേഗത 230 കീ.മീ ആയി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഉംപുന്‍ നാളെ വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിന്റെ ദിഘ തീരത്തിനും ബംഗ്ലാദേശിന്റെ ഹാതിയ ഐലന്റിനുമിടയിലുള്ള പ്രദേശത്തുകൂടി കടന്നുപോകും. മണിക്കൂറില്‍ 170 കി.മീ വേഗതയിലായിരിക്കും ഉംപുന്‍ തീരം തൊടുകയെന്നാണ് വിലയിരുത്തല്‍. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും വീടുകള്‍ക്കും റോഡുകള്‍ക്കും കൃഷിക്കും വൈദ്യുതി, വാര്‍ത്താവിനിമയ ശൃംഖലകള്‍ക്കും വ്യാപക നാശമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലെ
ആദ്യ സൂപ്പര്‍ സൈക്ലോണ്‍
തിരുവനന്തപുരം: ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉല്‍ക്കടലിലുണ്ടാകുന്ന ആദ്യ സൂപ്പര്‍ സൈക്ലോണായി ഉം പുന്‍. 1999ല്‍ ഒഡീഷയില്‍ 9,000ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റാണ് ഇതിനു മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി മാറിയത്.
കഴിഞ്ഞ വര്‍ഷം അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റും 2007ല്‍ അറബിക്കടലിലുണ്ടായ ഗോനു ചുഴലിക്കാറ്റും സൂപ്പര്‍ സൈക്ലോണായി മാറിയിരുന്നു. ചുഴലിക്കാറ്റിന്റെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്നു പറയുക. മണിക്കൂറില്‍ ശരാശരി 230 കി.മീറ്ററായിരിക്കും സൂപ്പര്‍ സൈക്ലോണിന്റെ വേഗത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."