HOME
DETAILS

ആലപ്പുഴ ബൈപാസ് നിര്‍മാണം ഇഴച്ചിലിനു കാരണം സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം

  
backup
April 12 2017 | 19:04 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82


ആലപ്പുഴ : ബൈപാസ് നിര്‍മാണത്തില്‍ ഇഴച്ചിലിനു കാരണം സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം.  
ഉടമ്പടി അനുസരിച്ചു സംസ്ഥാന വിഹിതം നല്‍കുന്നതില്‍ കേരള സര്‍ക്കാര്‍ തുടരുന്ന അലംഭാവമാണ് നിര്‍മാണം വൈകാന്‍ കാരണമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  ബൈപാസ് നിര്‍മാണം വൈകുന്നത് സംബന്ധിച്ചു കെ സി വേണുഗോപാല്‍ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി സഞ്ജയ് മിത്രയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കരാറനുസരിച്ചു ആനുപാതികമായി നല്‍കേണ്ട തുക സംസ്ഥാനം നല്കുന്നില്ലെന്നത് നിര്‍മാണപുരോഗതിയെ ബാധിച്ചതായും കേന്ദ്രം അറിയിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി നിര്‍മ്മാണച്ചിലവ് പങ്കിടുന്ന പദ്ധതിയുടെ കരാര്‍ പ്രകാരം ഇതേവരെ കേന്ദ്ര സര്‍ക്കാര്‍ 63.43 കോടി രൂപ കരാറുകാരന് നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം ഇതേവരെ 45.27 കോടി രൂപ മാത്രമാണ് നല്‍കിയിട്ടുളളുവെന്ന് കേന്ദ്ര മന്ത്രാലയം രേഖാമൂലം എം പി ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പണം നല്‍കുന്നതിനുള്ള  കാലതാമസം പരിഹരിക്കാന്‍ കേന്ദ്ര ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയര്‍ കേരള സര്‍ക്കാരിലെ അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി നിരവധി തവണ ചര്‍ച്ച നടത്തി. ധാരണ പത്രത്തിലെ പണം നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം കേരളം മുന്നോട്ടു വച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ലെന്നും സെക്രട്ടറി എം പി യെ അറിയിച്ചു.
ബൈപ്പാസിന്റെ നിര്‍മാണ ഭാഗമായി രണ്ടു റെയില്‍വേ മേല്പാലങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിന്റെ അന്തിമ രൂപരേഖ സംസ്ഥാനം റെയില്‍വേക്കു സമര്‍പ്പിച്ചാലുടന്‍ അംഗീകാരം നല്‍കാമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ടെന്നും എം പി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago