ബിരുദദാനം ഋഷിരാജ്‌സിങ് ഉദ്ഘാടനം ചെയ്തു
കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എന്‍ജിനീയറിങ് കോളജിലെ നാലാമത് ബിരുദ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് ഉദ്ഘാടനം ചെയ്തു. തൊണ്ണൂറോളം വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിത്.
കോളജ് ചെയര്‍മാന്‍ ഡോ. എസ് ബസന്ത്, ജി.എസ് ജയലാല്‍ എം.എല്‍.എ, ഡയറക്ടര്‍ അമൃതാ പ്രശോഭ്, ഡീന്‍ ആര്‍ സുജാത പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഇ ഗോപാലകൃഷ്ണശര്‍മ്മ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പി.ടി.എ തിരഞ്ഞെടുത്ത പാവപ്പെട്ട വിദ്യാര്‍ഥികര്‍ക്ക് വീടുവയ്ക്കാനുള്ള തുക ഡോ. എസ് ബസന്ത്, പി.ടി.എ രക്ഷാധികാരി എ സുന്ദരേശന്‍ വിതരണം ചെയ്തു. തുടര്‍ന്നു ചേര്‍ന്ന കുടുംബ സംഗമത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഗായകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യതിഥിയായിരുന്നു. യൂനിവേഴ്‌സിറ്റിതലത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിനിമാനടന്‍ ഉണ്ണി മുകുന്ദന്‍ കേളജ് ഡേ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."