HOME
DETAILS

അധ്യാപക യോഗ്യതാ പരീക്ഷകളെ ഭയക്കേണ്ടതുണ്ടോ?

  
backup
June 25 2018 | 19:06 PM

adhyaapaka

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 2012 മുതല്‍ സ്‌കൂള്‍ അധ്യാപക സര്‍വ്വീസില്‍ പ്രവേശിക്കാന്‍ കേരളാ അധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റ് (ഗഠഋഠ) നേടിയിരിക്കണമെന്ന നിര്‍ദേശത്തില്‍ ആശങ്കയിലായിരിക്കുന്നവര്‍ ഇന്ന് അധ്യാപന മേഖലയിലുണ്ട്. 'പുതിയതൊന്നും പഠിക്കുകയില്ല, പഠിച്ച ശീലങ്ങളൊന്നും മാറ്റുകയുമില്ല' യോഗ്യതാ പരീക്ഷകളോടുള്ള ചില അധ്യാപകരുടെ വിമുഖത കാണുമ്പോള്‍ അധ്യാപകരെക്കുറിച്ച് പറഞ്ഞു വരുന്ന ഈ ചൊല്ലാണ് ഓര്‍മ്മ വരുന്നത്. സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് യോഗ്യത നേടിയെടുക്കാന്‍ നിശ്ചിത സമയ പരിധിയും അവസരങ്ങളും ഗവണ്‍മെന്റ് നിശ്ചയിച്ചു കൊടുക്കുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ നേടിയെടുക്കണമെന്നത് ആറ് വര്‍ഷമാക്കി, 2019 വരെ സമയം അനുവദിച്ചു. വര്‍ഷത്തില്‍ രണ്ട് തവണ നടന്നിരുന്ന യോഗ്യതാ പരീക്ഷകള്‍ മൂന്ന് തവണ നടത്താന്‍ നിശ്ചയിച്ചു.

അധ്യാപകനാകാന്‍ അക്കാദമിക് കോഴ്‌സുകളുടെ വിജയകരമായ പൂര്‍ത്തീകരണത്തോടൊപ്പം മറ്റു ചില യോഗ്യതാ പരീക്ഷകള്‍ കൂടി നേടണം. പഠിപ്പിക്കാന്‍ വേണ്ട യോഗ്യതകളിലെ ചെറിയ മാറ്റം ശ്രദ്ധയില്‍ പെടുത്തുന്നു.ഘജ യില്‍ ഉ.ഋഹ.ഋറ (പഴയ ഠഠഇ) + ഗ ഠഋഠ 1, ഡജ യില്‍ ഉലഴൃലല+ആഋറഉ.ഋഹ.ഋറ + ഗ ഠഋഠ 2,ഹൈസ്‌കൂളില്‍ ഉലഴൃലലജഏ +ആ.ഋറ+ ഗഠഋഠ 3, ഹയര്‍ സെക്കന്ററിയില്‍ ജഏ +ആഋറ+ ടഋഠ, നോണ്‍ പ്രൊഫഷണല്‍ കോളേജുകളില്‍ ജഏ +ചഋഠ, പ്രൊഫഷണല്‍ കോളേജുകളില്‍ അതിനുസരിച്ചുള്ള യോഗ്യതകളും നേടിയിരിക്കണം. അക്കാദമിക യോഗ്യതകള്‍ക്ക് പുറമേ സ്‌കൂളുകളില്‍ ഭാഷാ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഗ.ഠഋഠ 4, ഇആടഋ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിന് ഇഠഋഠ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിന് അവിടെയുള്ള യോഗ്യതാ പരീക്ഷകള്‍ പാസാകണമെന്നത് അവിടത്തെ നിയമമാണ്. വലിയ യോഗ്യതകള്‍ നേടിയവര്‍ ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പ്രത്യേകം താഴെയുള്ള കോഴ്‌സുകളും യോഗ്യതാ പരീക്ഷകളും നേടിയെടുക്കണമെന്ന നിര്‍ദേശവും ആശാവഹമാണ്. കാരണം ആ ക്ലാസുകളിലെ ബോധന രീതിയും കുട്ടികളുടെ മന:ശാസ്ത്രവും വ്യത്യസ്തമാണല്ലോ?
കേരളത്തിലെയോ ഇതര സംസ്ഥാനങ്ങളിലെയോ യൂണിവേഴ്‌സിറ്റികളില്‍ നിന്നും എളുപ്പത്തില്‍ നേടിയെടുക്കുന്ന ചില ഹ്രസ്വകാല കോഴ്‌സുകളുടെ പിന്‍ബലത്തില്‍ ചില യോഗ്യതാ പരീക്ഷകളില്‍ നിന്ന് വിടുതല്‍ നേടുന്നവരും ഉണ്ട്. കോളേജില്‍ പഠിപ്പിക്കാന്‍ ചഋഠ പാസാകാതെ ചില പി.എച്ച്.ഡികളുടെ പിന്‍ബലത്തില്‍ ജോലി നേടുന്നവര്‍ വരെയുണ്ട്. ഇവരുടെ യോഗ്യതകള്‍ വില കുറച്ച് കാണുന്നില്ലെങ്കിലും യോഗ്യതാ പരീക്ഷകള്‍ നമ്മുടെ അധ്യാപകരുടെ കഴിവുകളും വിഷയ പരിജ്ഞാനവും ബോധന രീതികളും മികച്ചതാക്കാനും അതുവഴി രാജ്യത്തെവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സഹായകമാകുമെന്നത് നിസ്സംശയം പറയാം. എന്തൊക്കെ ബിരുദങ്ങളുണ്ടെങ്കിലും അധ്യാപക യോഗ്യതാ പരീക്ഷ വിജയിച്ചത് കൊണ്ട് നേട്ടമല്ലാതെ ഒരു കോട്ടവും വരാന്‍ പോകുന്നില്ല.
അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരം പരീക്ഷകള്‍ വിജയിക്കണമെന്ന നിയമങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. കഴിവും നൈപുണ്യവുമുള്ളവര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിന് വേണ്ടിയാണ് അത്യാകര്‍ഷണീയമായ വലിയ ശമ്പള സ്‌കെയിലും മറ്റു ആനുകൂല്യങ്ങളും നല്‍കിയിരിക്കുന്നത്. അല്ലാതെ യോഗ്യതാ പരീക്ഷകള്‍ പാസാകാതെ കോഴ കൊടുത്ത് യോഗ്യതയില്ലാത്തവരെ (എല്ലാവരുമല്ല) കൊണ്ട് വന്ന് പൊതുസമ്പത്ത് കൊണ്ട് പൊതുവിദ്യാഭ്യാസം അവതാളത്തിലാക്കാനല്ല.
പരീക്ഷയുടെ വിജയശതമാനം കുറഞ്ഞതിനാല്‍ യോഗ്യത നേടിയെടുക്കാനാകുന്നില്ലെന്നതാണ് പലരുടെയും വാദം.എന്നാല്‍ പരീക്ഷ പാസാകാന്‍ വേണ്ട യോഗ്യതയോ പരിശ്രമമോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടോ എന്ന് തിരിച്ച് ചിന്തിക്കേണ്ടേ? തന്റെ കഴിവും യോഗ്യതയും വര്‍ദ്ധിപ്പിക്കണമെന്ന ചിന്തയില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ തീര്‍ച്ചയായും വിജയിക്കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഈ യോഗ്യതാ പരീക്ഷകള്‍ ഉപയുക്തമാകുമെന്ന് നിസംശയം പറയാം.കേവലം 60% മാര്‍ക്ക് നേടിയെടുക്കേണ്ടതും നെഗറ്റീവ് മാര്‍ക്കില്ലാത്ത വളരെ ലളിതവും ഹ്രസ്വവും നിര്‍ദേശിക്കപ്പെട്ട കരിക്കുലവുമുള്ള സങ്കീര്‍ണമല്ലാത്ത പരീക്ഷ പാസാകാന്‍ കഴിയാത്തവര്‍ വ്യവസ്ഥിതിയെ കുറ്റപ്പെടുത്തി സമരം ചെയ്യുന്നത് വിദ്യാഭ്യാസത്തെ പാദുകത്തിനുസരിച്ച് പാദം മുറിക്കുന്ന ഉപമയോടേ താരതമ്യപ്പെടുത്താനാവൂ.! സംവരണ വിഭാഗങ്ങള്‍ ജയിക്കാന്‍ വേണ്ട മാര്‍ക്കില്‍ വീണ്ടും ഇളവുണ്ട്.
കെ.ടെറ്റിന് മുന്നില്‍ മുട്ട് മടക്കുന്നവര്‍ ലക്ഷങ്ങള്‍ കോഴ നല്‍കി എയ്ഡഡ് മേഖലകളില്‍ തൊഴില്‍ നേടിയവരാണ്.ഇവര്‍ സാമ്പത്തിക ബലത്തില്‍ ജോലി നേടിയെടുത്തതിന് ശേഷം കുട്ടികളുടെ കുറവ് കൊണ്ടും മറ്റു കാരണങ്ങളാലും പുനര്‍വിന്യസിക്കപ്പെട്ട് സംരക്ഷിതാധ്യാപകരായി ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിയമിതരായി പഠിച്ച് ജോലി നേടിയെടുക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തടസം സൃഷ്ടിക്കുന്നുമുണ്ട്. മേല്‍പറഞ്ഞ യോഗ്യതകളെല്ലാം ഉണ്ടായിട്ടും മാനേജ്‌മെന്റ് പറയുന്ന പണം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ തൊഴില്‍ രഹിതരായോ വളരെകുറഞ്ഞ ശമ്പളത്തിന് അണ്‍ എയ്ഡഡ് മേഖലകളിലോ, കൂലിപ്പണിക്കാരായോ ജോലി ചെയ്ത് കഷ്ടപ്പെടുന്നവരെയോ ധാരാളം കാണാം. ഇവര്‍ അസംഘടിതരായതിനാല്‍ ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാകില്ല. എന്നാല്‍ യോഗ്യത നേടാത്തവര്‍ക്ക് വേണ്ടി വാദിക്കാനും സമരം ചെയ്യാനും അധ്യാപക സംഘടനകളും രാഷ്ട്രീയക്കാരും മാധ്യമങ്ങള്‍ വരെയുണ്ട് എന്നത് വളരെ കഷ്ടം തന്നെ.കാരണം നിങ്ങള്‍ വാദിക്കുന്നത് അധാര്‍മികതയ്ക്കാണ്. ഏതൊരു നന്മയെയും സമരം ചെയ്ത് തകര്‍ക്കുകയെന്ന് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. നമ്മുടെ വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയ്ക്കുന്നതിന് അറിഞ്ഞോ അറിയാതെയോ നിങ്ങളും ഭാഗമാകുകയാണ്. പി. എസ്.സിയും ഈ യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കണം. അധ്യാപകരുടെ പ്രമോഷനും ഗ്രേഡ് വര്‍ദ്ധനവിനും ഈ മാനദണ്ഡങ്ങള്‍ വെക്കണം. യോഗ്യരായവര്‍ക്ക് ജോലി ലഭിക്കട്ടെ, അയോഗ്യര്‍ യോഗ്യതാ പരീക്ഷകള്‍ നേടിയെടുക്കട്ടെ. ഇതൊരു ബാലികേറാമലയൊന്നുമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago