HOME
DETAILS
MAL
ശ്രമിക് ട്രെയിനില്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു
backup
May 20 2020 | 03:05 AM
പട്ന: ത്രിപുരയില്‍ നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ട്രെയിനില്‍ യുവതി കുഞ്ഞിനു ജന്മംനല്കി. 1,962 യാത്രക്കാരുമായി അഗര്‍ത്തലയിലെ ജിരാനിയ സ്റ്റേഷനില്‍ നിന്ന് ബിഹാറിലെ ഖാഗരിയ ജില്ലയിലേക്കുള്ള പ്രത്യേക തീവണ്ടി ബിഹാറിനടുത്ത കതിഹാര്‍ ജങ്ഷനിലെത്തിയപ്പോഴായിരുന്നു പ്രസവം. റെയില്‍വേ അധികൃതര്‍ കുഞ്ഞിനെയും അമ്മയെയും പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിയ കുഞ്ഞിനെയും അമ്മയെയും പ്രദേശിക ഭരണകൂടം സ്വീകരിച്ചു.
ഞായറാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുരിലേക്കു പോയ ട്രെയിനിലും ഒരു യുവതി പ്രസവിച്ചിരുന്നു. ട്രെയിന്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയപ്പോള്‍ രാത്രി ഒരുമണിയോടെയായിരുന്നു പ്രസവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."