പത്തിരം കോളനിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു
എരമംഗലം: പത്തിരം കോളനിവാസികളുടെ കുടിവെള്ളം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ വികസന ഫണ്ടണ്ടില്‍ നിന്നു ഒന്‍പത് ലക്ഷം രൂപ അനുവദിച്ചിട്ടും പദ്ധതി നടപ്പിലാക്കാന്‍ സ്ഥലം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൊന്നാനി കോള്‍പടവിലെ നരണിപ്പുഴ കുമ്മിപ്പാലം പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് കോളനി. അതിനാല്‍, ശുദ്ധജലം ദ്വീപിനു പുറത്തെ കരയില്‍ നിന്നും കൊണ്ടണ്ടുവരേണ്ടതുണ്ടണ്ട്. ഇതിനായുള്ള കിണര്‍ കുഴിക്കാന്‍ സ്ഥലം കണ്ടെണ്ടത്താനാകാത്തതായിരുന്നു പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം .
പുഴക്കര ചേന്നാസ് മനയിലെ കൃഷ്ണന് നമ്പൂതിരി കിണര്‍ കുഴിക്കാനും മോട്ടോര്‍ വെക്കാനുമുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതോടെയാണ് ഇപ്പോള്‍ പ്രശ്നത്തിന് പരിഹാരമായത്. ചേന്നാസ് മനയിലെ പറമ്പില്‍ നിന്നു പദ്ധതിക്കാവിശ്യമായ ഒരു സെന്റ് ഭൂമിയാണ് കൃഷ്ണന് നമ്പൂതിരി ദാനമായി നല്‍കിയത് .
ഇതോടെ പതിറ്റാണ്ടണ്ടുകളായി കുടിവെള്ള പ്രശ്നവുമായി ദുരിതം അനുഭവിക്കുന്ന വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പത്തിരം ദ്വീപ് എസ്.സി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."