ഇത് അവിവേകം: പ്ലാറ്റ്‌ഫോമിലെത്താന്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് റെയില്‍ പാളങ്ങള്‍
കാസര്‍കോട്: കാലും, കണ്ണും ഒന്നിടറിയാല്‍ ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതരും ഗൗരവം മനസിലാക്കാതെ യാത്രക്കാരും. കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ തെക്ക് ഭാഗത്തുനിന്ന് ട്രെയിനുകളില്‍ വന്നെത്തുന്ന യാത്രക്കാരാണ് ഓവര്‍ ബ്രഡ്ജ് ഒഴിവാക്കി പാളം മുറിച്ചുകടന്ന് പ്ലാറ്റ് ഫോമുകളില്‍ കയറുന്നത്.
ഈ സമയങ്ങളില്‍ നിരവധി ഗുഡ്‌സ് ട്രെയിനുകള്‍ കടന്നുപോകുന്നത് അപകട ഭീഷണി ഉയര്‍ത്തുമ്പോഴും സ്ത്രീകളടക്കമുള്ള യാത്രക്കാരടക്കമുള്ളവര്‍ ഈ മാര്‍ഗമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പിഴ ഈടാക്കാവുന്ന നിയമ ലംഘനമായിട്ടും റെയില്‍വേ പോലിസും നടപടികളെടുക്കുന്നില്ല. അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടുകയാണെങ്കില്‍ ഈ അപകടഭീഷണി ഒഴിവാക്കാവുന്നതാണ്.
കൂടാതെ ജില്ലയില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും യാത്രക്കാര്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരല്ല. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. ഇതിനേക്കാളേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോള്‍ കാല്‍ ഒന്ന് പിഴച്ചാല്‍ ജീവന്‍തന്നെ അപകടത്തിലാകുമെന്ന് മനസിലാക്കിയിട്ട് തന്നെയാണ് റെയില്‍ സ്റ്റേഷനില്‍ പാളം കടക്കാന്‍ എല്ലാവിധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും യാത്രക്കാര്‍ ഇത് അവഗണിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വിദ്യാനഗറിലുള്ള മിനി സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ സീറ്റു ഉറപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സ്വന്തം ജീവന്‍ പണയംവച്ച് ഈ കുറുക്ക് വഴി തെരഞ്ഞെടുക്കുന്നത്. അതേസമയം ഒരു അപകടം സംഭവിച്ചാല്‍ നടപടിയെടുക്കാമെന്ന് നമ്മുടെ അധികൃതരുടെ അനാസ്ഥയും ഇവര്‍ക്ക് സഹായകമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."