പൊന്നാനി അങ്ങാടി :പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവ്
പൊന്നാനി: പൊന്നാനി അങ്ങാടിയിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കാലതാമസം നേരിടുന്നതിനെതിരേ സമര്‍പ്പിച്ച അപ്പീലില്‍ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ കോടതി നിര്‍ദ്ദേശം. അപകടാവസ്ഥയിലുള്ള പതിമൂന്ന് കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.
പതിനാലു ദിവസത്തിനകം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചാണാ റോഡ് മുതല്‍ പൊന്നാനി കോടതിപ്പടി വരെയുള്ള ഭാഗങ്ങളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിട ഉടമകള്‍ക്കും കോടതി നോട്ടീസ് നല്കി. നേരത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കമെന്ന് നഗരസഭ പറഞ്ഞിരുന്നുവെങ്കിലും ഇത് വെറും പാഴ്വാക്കായിക്കായി മാറി. തുടര്‍ന്ന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കെട്ടിടം വ്യാപാരികള്‍ തന്നെ പൊളിച്ചുനീക്കി മാതൃക കാട്ടിയെങ്കിലും മറ്റു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കാലതാമസം നേരിടുന്നതിനെത്തുടര്‍ന്നാണ് കോടതി ഇടപെട്ടത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."