ഫണ്ട് വിനിയോഗം; ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ മുസ്‌ലിംലീഗ്
അരീക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും കുറവ് ഫണ്ടണ്ട് ചെലവഴിച്ച് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേവലം 40 ശതമാനം മാത്രം ഫണ്ടണ്ട് ചെലവഴിച്ച ഊര്‍ങ്ങാട്ടിരി സംസ്ഥാനത്ത് തന്നെ ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള പഞ്ചായത്തുകളില്‍ ഒന്നാണ്. പശ്ചാത്തല മേഖലയില്‍ ആകെ 16 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള എസ്.സി.പി ഇനത്തില്‍ 64 ലക്ഷം നീക്കിവച്ചെങ്കില്‍ പോലും ആകെ 23 ലക്ഷം മാത്രമാണ് ചെലവഴിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ലോക ബാങ്കില്‍ നിന്നും ലഭിച്ച ഫണ്ടണ്ട് കാര്യക്ഷമമായി ചെലവഴിച്ചതിന് ലഭിച്ച 2.5 കോടി രൂപ ഗ്രാന്റില്‍ നിലവില്‍ ചെലവഴിച്ചത് 11 ലക്ഷം മാത്രമാണെന്നും സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനുള്ള യാതൊരു തയാറെടുപ്പും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടണ്ടായിട്ടില്ലെന്നും എട്ട് അങ്കണവാടികളുടെ വൈദ്യുതികരണത്തിന് നീക്കിവച്ച 2 ലക്ഷം രൂപ പോലും ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
ജനവിരുദ്ധമായ നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി പ്രസിഡന്റണ്ട് സി.ടി അബ്ദുറഹ്മാന്‍, മണ്ഡലം സെക്രട്ടറി കൈതറ അബ്ദുല്‍ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അബ്ദുറഹ്മാന്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സി.ടി അബ്ദുറഹ്മാന്‍, അല്‍മോയ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."