HOME
DETAILS
MAL
വിഷുവിന് കണിവെള്ളരിയുമായി വിദ്യാര്‍ഥികള്‍
backup
April 12 2017 | 21:04 PM
കരുളായി: വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയൊരുക്കി വിദ്യാര്‍ഥികള്‍. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വള@ിയര്മാരാണ് ഒരേക്കറോളം സ്ഥലത്ത് കണിവെള്ളരി മാത്രം കൃഷി ചെയ്തിട്ടുള്ളത്. പനമ്പറ്റ പാടശേഖരത്ത് കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഗഫൂര്‍ കല്ലറ അധ്യക്ഷനായി.
വിഷുവിന് വിപണയിലെത്തിക്കാനായി 650 കിലോ വെള്ളരിയും, 95 കിലോ ചിരങ്ങയും, 23 കിലോ വെ@യും, 125 കിലോ കുംബ്ലവും, 45 കിലോ പടവലനും ഒറ്റ ദിവസം കൊ@് വിളവെടുത്ത് വിപണിയിലെത്തിച്ചു. ബാക്കിയുള്ളവ എടക്കരയിലും മൂത്തേടത്തിന്റെ വിവിധ ഭാഗങ്ങളിലും സ്റ്റാള്‍ ഒരുക്കി വിപണനം നടത്താനാണ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."