HOME
DETAILS
MAL
സഊദിയിൽ ഉറുമ്പ് കടിയേറ്റ് കൊല്ലം സ്വദേശി മരിച്ചു
backup
May 20 2020 | 11:05 AM
ജിദ്ദ: സഊദിയിൽ റിയാദിലെ ബംഗ്ലഫില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പ് കടിയേറ്റ് മരിച്ചു. എം. നിസാമുദ്ദീന്‍ (45) ആണ് എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്.
രാത്രി റൂമില്‍ നിന്നാണ് കറുത്ത ഉറുമ്പ് കടിച്ചത്. ഉടന്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായി കട നടത്തുകയാണ്. മുഹമ്മദ് കുഞ്ഞ് - ഫാത്തിമാബി ദമ്പതികളുടെ മകനാണ്. കുടുംബസമേതം ബഗ്ലഫിലാണ് താമസം. ഭാര്യ: റസീന. മക്കള്‍: ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അമീന് (പത്താം ക്ലാസ്), ആദില്‍ അദ്നാന് (നാലാം ക്ലാസ്). മൃതദേഹം ഖബറടക്കനടപടികളുമായി ശിഹാബ് കൊട്ടുകാടും പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."