ആര്.എം.എസ്.എ സ്കൂള്‍ ശാക്തീകരണ പദ്ധതി 7.74 ലക്ഷം വിനിയോഗിക്കും
കണ്ണൂര്‍:ആര് എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂളുകളാക്കി മാറ്റിയ സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണവും ഗവ.ഹൈസ്കൂളുകളിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും.
ഹൈസ്കൂളുകളായി ഉയര്‍ത്തിയ 9 ഗവ.ഹൈസ്കൂളുകളില്‍ 7 കോടി 74 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം 6 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. കൂടാതെ ജില്ലയിലെ 36 ഗവ.ഹൈസ്കൂളുകളില്‍ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മി ക്കുന്നതിന് ഒരു സ്കൂളിന് 1 ലക്ഷം എന്ന നിരക്കില്‍ 36 ലക്ഷവും 22 ഗവ.ഹൈസ്കൂളുകളില്‍ കുടിവെളള സൗകര്യം ഒരുക്കുന്നതിന് ഒരു സ്കൂളിന് 50,000 രൂപ നിരക്കില്‍ 11 ലക്ഷവും അനുവദിച്ചു.
ടോയ്ലറ്റ് ബ്ലോക്ക് നിര്‍മാണവും കുടിവെളള സൗകര്യം ലഭ്യമാക്കുന്നതുമായിട്ടുളള പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കും.
20 ഗവ.ഹൈസ്കൂളുകളില്‍ അറ്റകുറ്റ പണി നടത്തുന്നതിന് ആകെ 63 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഗവ.ഹൈസ്കൂളുകളിലെ അറ്റകുറ്റ പണി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജൂണിനകം പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."