വഴിയോരത്തെ വന്മരങ്ങള് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു
പനമരം: വഴിയോരത്തെ വന്മരങ്ങള് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.
പനമരം-കല്‍പ്പറ്റ റോഡില്‍ കരിമ്പുമ്മല്‍ മുതല്‍ പെട്രോള്‍ പമ്പ് വരെയാണ് റോഡിന്റെ വശങ്ങളില് അപകടാവസ്ഥയില്‍ മരങ്ങള്‍ നില്‍ക്കുന്നത്. ഇവ മുറിച്ചുമാറ്റി യാത്രക്കാര്‍ക്കു സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്. കരിമ്പുമ്മലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം വാകമരത്തിന്റെ വലിയ ശിഖരം കാറ്റില്‍ നിലംപൊത്തി. അടുത്തള്ള കുന്നോത്തു മുസ്തഫയുെട വാഴത്തോപ്പിലേക്കു മറിഞ്ഞതിനാല്‍ അപകടം ഒഴിവായി. ശിഖരം വീണ് നൂറോളം വാഴയാണ് നശിച്ചത്. മരത്തിന്റെ ബാക്കി ശിഖരങ്ങളും ഏതുസമയവും ഒടിഞ്ഞുവീഴുന്ന സ്ഥിതിയിലാണ്. ദിനേന നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്നതാണ് പനമരം-കല്‍പ്പറ്റ റോഡ്. ഉണങ്ങിയും വഴിയിലേക്കു ചാഞ്ഞും നില്ക്കുന്ന മുഴുവന്‍ മരങ്ങളും മുറിച്ചുനീക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."