തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയില്‍ കടലാക്രമണ പ്രതിരോധ പ്രവൃത്തികള്‍ നടപ്പിലാക്കുമെന്ന്
ഹരിപ്പാട്: തൃക്കുന്നപ്പുഴ ആറാട്ടുപുഴ മേഖലയില്‍ കടലാക്രമണ പ്രതിരോധ പ്രവൃത്തികള്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. അടിയന്തര തീരസംരക്ഷണ പ്രവൃത്തികള്‍ക്കും ശാശ്വതപരിഹാരത്തിനുമുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
തൃക്കുന്നപ്പുഴ,ആറാട്ടുപുഴ പഞ്ചായത്തുകളിലായി 20.7കി.മി നീളത്തില്‍ കടല്‍ തീരമുണ്ട്. ഈ പ്രദേശം കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും പല ഭാഗങ്ങളിലും പ്രത്യേകിച്ച് വലീയഴീക്കല്‍, പെരുംമ്പള്ളി, നല്ലാനിക്കല്‍, വട്ടച്ചാല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍, പല്ലന എന്നീ ഭാഗങ്ങളില്‍ കടലാക്രമണം മൂലം വല്‍ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആലപ്പുഴ പ്രദേശങ്ങളില്‍ പാറയുടെ ലഭ്യത വളരെയധികം കുറവാണ്. കടല്‍ക്ഷോഭം രൂക്ഷമാകുകയും പാറയുടെ ദൗര്‍ലഭ്യം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ വാലി പ്രോജക്ടില്‍ ലഭ്യമായ പാറ ഉപയോഗിച്ച് വട്ടച്ചാല്‍, പെരുംമ്പള്ളി, ആറാട്ടുപുഴ, നല്ലാനിക്കല്‍ എന്നീ പ്രദേശങ്ങളില്‍ 400മി നീളത്തില്‍ അടിയന്തര സംരക്ഷണ പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള നടപടികളായി.
കൂടാതെ തൃക്കുന്നപ്പുഴയില്‍ 50മി നീളത്തില്‍ അടിയന്തര സംരക്ഷ പ്രവൃത്തികളും നടന്നു വരുന്നു.
പാറയുടെ ക്ഷാമത്തിന് പരിഹാരമായി ആറാട്ടുപുഴയില്‍ 200മി നീളത്തില്‍ ജിയോ സിന്തറ്റിക് ട്യൂബുകള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണത്തിന് ഇറിഗേഷന്‍ വകുപ്പിന്റെ എസ്.പി.വി യായ കെ.ഐ.ഐ.ഡി.സി മായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നു.
ശാശ്വത പരിഹാരത്തിനായി തകര്‍ന്ന ഭാഗങ്ങളിലുള്ള കടല്‍ ഭിത്തികളുടെ പുനരുദ്ധാരണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. ആറാട്ടുപുഴ പഞ്ചായത്തില്‍ ബസ് സ്സ്റ്റാന്‍ഡിനു സമീപം 50മി നീളത്തില്‍ പുനരുദ്ധാരണത്തിനായി പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിരുന്നു എങ്കിലും പാറയുടെ ക്ഷാമം മൂലം പ്രവൃത്തി ആരും ഏറ്റെടുത്തില്ല.
കൂടാതെ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടല്‍ഭിത്തിയും തീരദേശറോഡും വീടും വളരെ ചേര്‍ന്നു സ്ഥിതിചെയ്യുന്നതിനാല്‍ ശാശ്വത പരിഹാരത്തിന് പുലിമുട്ടുകളുടെ നിര്‍മ്മാണമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. കെ.ഐ.ഐ.എഫ്.ബി യുടെ ധനസഹായത്തോടെ പ്രാവര്‍ത്തികമാക്കുന്നതിനായി താഴെ പറയുന്ന പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 14.95 കോടി രൂപ മുടക്കി 1500 മി നീളത്തില്‍ 13 പുലിമുട്ടുകളുടെ നിര്‍മ്മാണം നടത്തും .ആറാട്ടുപുഴ പഞ്ചായത്തില്‍ വട്ടച്ചാലില്‍ 20.20 കോടി രൂപയില്‍ 1800മി നീളത്തില്‍ 16 പുലിമുട്ടുകളുടെ നിര്‍മ്മാണവും ആറാട്ടുപുഴ ജങ്ഷനില്‍ 1200മി നീളത്തിനുള്ളില്‍ 21 പുലിമുട്ടുകളുടെ നിര്‍മാണവും (21.10 കോടി രൂപ) നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."