മഹാരാഷ്ടയിലും തമിഴ്‌നാട്ടിലും മരണദൂതുമായി കൊവിഡ്: ഒരു ദിവസത്തിനിടെ 65 പേര്‍മരിച്ചത് മഹാരാഷ്ട്രയില്‍
മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മരണദൂതുമായി കൊവിഡിന്റെ തേരോട്ടം. മഹാരാഷ്ട്രയില്‍ പുതുതായി 2250 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ മരണം ഇതുവരേ 87 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ രോഗികളില്‍ 1372 പേരും മരിച്ചവരില്‍ 41 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ധാരാവി ചേരിയില്‍ പുതുതായി 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയര്‍ന്നു. 24,118 പേര്‍ക്കാണ് മുംബൈയില്‍ രോഗമുള്ളത്. 841പേര്‍ മരണപ്പെട്ടു.
ധാരാവിയില്‍ കോവിഡ് വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. നാല് ദിവസമായി കോവിഡ് മരണമില്ല. 1378 പേര്‍ക്കാണ് ഇതുവരെ ധാരാവിയില്‍ രോഗം പിടിപ്പെട്ടത്. 54 പേര്‍ മരണപ്പെട്ടു. മുഴുവന്‍ പേരെയും പരിശോധിച്ച് ആവശ്യമായവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനുളള നടപടി ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച വരെ 3.6 ലക്ഷം പേരെ പരിശോധിച്ചതായി ആരോഗ്യവൃത്തങ്ങള്‍ പറയുന്നു.
രോഗമില്ലാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചും ചേരിയില്‍ ആളുകളെ കുറക്കുകയാണ്. അതേസമയം തമിഴ്‌നാട്ടിലും കൊവിഡ് നിയന്തണാധീതമായി പടര്‍ന്നുപിടിക്കുകയാണ്. ഇന്നലെ മാത്രം 743 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 557 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 13191 ആയി. മരണം 87 ആയി ഉയര്‍ന്നു.
ദിവസം ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്‌നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തിരുനല്‍വേലി ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."