അഭിമാനം തോന്നുന്നുവെന്ന് ട്രംപ്!
വാഷിങ്ടണ്‍: ലോകത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിലാണ് വളരെയേറേപ്പേര്ക്ക് കൊവിഡ് ബാധിച്ചെന്നതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏതു രാജ്യത്തേക്കാളും കൂടുതല്‍ കൊവിഡ് പരിശോധന നടന്നത് അമേരിക്കയിലാണെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തിരിച്ചടിയായി താന്‍ കരുതുന്നില്ലെന്നും പറഞ്ഞു. എന്നാല്‍, മരണസംഖ്യയെക്കുറിച്ച് അദ്ദേഹം പ്രതകരിച്ചില്ല.
അമേരിക്കയിലാണ് കൂടുതല്‍ കൊവിഡ് പരിശോധന നടന്നതെന്നത് നല്ലകാര്യമല്ലേയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ട്രംപ് ചോദിച്ചത്. ചൈനയുമായുള്ള വ്യാപാര കരാരില്‍ നലവില്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാന്‍ താന്‍ ദിവസവും മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതു ഡോക്ടര്‍ നിര്ദേശിച്ചതാണോയെന്ന ചോദ്യത്തിന് അല്ല, താന്‍ സ്വയം നിര്ദേശിച്ചതാണെന്നായിരുന്നു ട്രംപ് മറുപടി നല്‍കിയിരുന്നത്. അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് മരണസംഖ്യ ഒരു ലക്ഷത്തിലേക്കു കുതിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."