HOME
DETAILS
MAL
വാക്‌സിന്‍ അടുത്ത വര്‍ഷമെന്ന് തായ്‌ലാന്‍ഡ്
backup
May 21 2020 | 04:05 AM
ബാങ്കോക്ക്: കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് തായ്‌ലാന്‍ഡ്. എലികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമാണെന്നും തായ്‌ലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.എലികളിലെ പരീക്ഷണം വിജയിച്ചതോടെ അടുത്തയാഴ്ച മുതല്‍ ഇതു കുരങ്ങുകളില്‍ പരീക്ഷിക്കും. ഇതിലും വിജയം കണ്ടാല്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് തീരുമാനം. അതേസമയം, കൊവിഡിനുള്ള വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമാണെന്നു വ്യക്തമാക്കി അമേരിക്കന്‍ കമ്പനിയായ മോഡേണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മരുന്നിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയിച്ചതായി ചൈനീസ് ശാസ്ത്രജ്ഞരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."