മോദിയെ കടന്നാക്രമിച്ച് രാഹുല്‍: അഞ്ചു വര്‍ഷമായി ഇന്ത്യ കാണുന്നത് ഒരൊറ്റ വ്യക്തിയുടെ വികല ഭരണം
കോഴിക്കോട്: അഞ്ചു വര്‍ഷമായി ഇന്ത്യകാണുന്നത് ഒരൊറ്റ വ്യക്തിയുടെ മനസിന്റെ വികലമായ ഭരണമാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോദി രാജ്യത്തെ കേള്‍ക്കുന്നില്ല. മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍ പോലും കാര്യങ്ങളൊന്നുമറിയുന്നില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മോദിക്കാവുന്നില്ല. സമ്പന്നരുടെ വാക്കുകളേ അദ്ദേഹത്തിനു മുമ്പിലുള്ളൂ. അവ പരിഹരിക്കാനേ ശ്രമവുമുള്ളൂ വെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയില്‍ സംസാരിക്കുകയായി
രുന്നു രാഹുല്‍.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രണ്ട് ഇന്ത്യയുണ്ടാകില്ല. ഒറ്റ ഇന്ത്യമാത്രമായിരിക്കും.
രാജ്യത്ത് രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് നടക്കുന്നത്. ഒരു ഭാഗത്ത് കോണ്‍ഗ്രസും സഖ്യ കക്ഷികളും. മറുഭാഗത്ത് ആര്‍.എസ്. എസും നരേന്ദ്ര മോദിയും. ഇന്ത്യയുടെ ശബ്ദമാണ് കോണ്‍ഗ്രസ്. ഏതെങ്കിലുമൊരു വ്യക്തിയുടെ സ്വരമല്ല അത്. എല്ലാ ജനവിഭാഗങ്ങളുടെയും ശബ്ദമാണ്. കോണ്‍ഗ്രസ് ജനങ്ങളെ ശ്രദ്ധിക്കുന്നു.
ജനങ്ങള്‍ പറയുന്നത് കേള്‍ക്കുന്നു. ഒടുവിലെത്തെ മനുഷ്യനെ ശ്രദ്ധിക്കൂ. ദുര്‍ബലമായ ശബ്ദത്തെ ശ്രദ്ധിക്കുക എന്ന് മഹാത്മാഗാന്ധി പറഞ്ഞത് അതു കൊണ്ടാണ്. അദ്ദേഹം പറഞ്ഞു. പ്രഭാഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."