സുഭിക്ഷ കേരളം; കര്‍ഷകര്‍ക്ക് ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ വായ്പ
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള നബാര്‍ഡ് വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ലഭ്യമാക്കാന്‍ രൂപരേഖയായി. കൃഷി മന്ത്രി വി.എസ് സുനുല്‍കുമാറിന്റെയും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. വിള ഉല്‍പ്പന്നം, മൃഗ സംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളുടെ മൂലധനം, കാര്‍ഷികോല്‍പാദനോപാതികള്‍ വാങ്ങുന്നതിനുള്ള പ്രവര്‍ത്തന മൂലധനം, അഗ്രോപ്രോസസിങ് യൂനിറ്റുകള്‍ക്കുള്ള സഹായം എന്നീ ഇനങ്ങളിലാണ് വായ്പ അനുവദിക്കുക. അതത് കൃഷിഭവനുകള്‍ വഴിയായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുക. കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശയുള്ളവര്‍ക്കായിരിക്കും വായ്പ ലഭിക്കുന്നതിന് മുന്‍ഗണന. സഹകരണ സംഘങ്ങള്‍ വഴി 1000 കോടിയും കേരള ബാങ്ക് വഴി 1500 കോടിയുമാണ് പദ്ധതിയുടെ ഭാഗമായി ആകെ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."