അയ്യപ്പന്റെ ചിത്രവുമായി പ്രചാരണ നോട്ടിസ്: നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം ലംഘിച്ച് ശബരിമല അയ്യപ്പന്റെ ചിത്രവുമായി തിരുവനന്തപുരത്ത് നോട്ടീസിറങ്ങി. ഇടതു ധിക്കാരവും വലതു വഞ്ചനയും എന്ന തലക്കെട്ടിലുള്ള നോട്ടിസില്‍ ഇടതു വലത് മുന്നണികളുടെ തട്ടിപ്പ് തിരിച്ചറിയണമെന്ന് ആവശ്യപ്പെടുന്നു. ശബരിമല കര്‍മ സമിതിയുടെ പേരിലാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
വിശ്വാസത്തെ തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം തുടരുകയാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കോടതി വിധിയുടെ മറവില്‍ യുവതികളെ ശബരിമലയില്‍ നിര്‍ബന്ധമായും കയറ്റാന്‍ ശ്രമം നടന്നെന്ന് ആരോപിക്കുന്നുണ്ട് വിശ്വാസികളുടെ കാണിക്കപണം ഉപയോഗിച്ച് വിശ്വാസം തകര്‍ക്കാന്‍ കേസ് കളിച്ച സര്‍ക്കാരിന് കോണ്‍ഗ്രസ് രഹസ്യപിന്തുണ നല്‍കിയെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ ഇത് പഴയ നോട്ടീസാണെന്നാണ് ബിജെപിയുടെ വിശദീകരണം. പഴയ നോട്ടീസാണെങ്കില്‍ കടന്നുപോയ ആറ് മാസക്കാലമെന്ന് നോട്ടീസില്‍ പറയുന്നതെന്തുകൊണ്ട് എന്നാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇതിനെതിരേ ഇടുതമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."