മസൂദ് അസറിനെ ആഗോള ഭീകരനാക്കാന്‍ ചൈന: വീറ്റോ അധികാരം പ്രയോഗിച്ച ചൈനക്കെതിരേ പ്രതിഷേധം
ന്യൂയോര്‍ക്ക്: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരേ യു.എന്‍ രക്ഷാ സമിതിയില്‍ വീറ്റോ അധികാരം പ്രയോഗിച്ച ചൈനയ്‌ക്കെതിരെ പ്രതിഷേധം.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന
ന്ന ആവശ്യത്തെ നാലാം വട്ടമാണ് യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന എതിര്‍ക്കുന്നത് .
ഇതോടെ മറ്റു വഴികള്‍ തേടുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ തങ്ങളുടെ നിലപാട് ചട്ടങ്ങള്‍ക്ക് അനുസൃതമെന്നായിരുന്നു ചൈനയുടെ മറുപടി. വിഷയം പഠിക്കാന്‍ സമയം ആവശ്യമാണെന്നും ചൈന നിലപാട് എടുത്തു.
ചൈനയുടെ നിലപാടില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അസറിനെതിരായ രാജ്യാന്തര സമുഹത്തിന്റെ നടപടിക്ക് ചൈന തടയിടുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ചൈന നിലപാട് തുടരുകയാണെങ്കില്‍ സുരക്ഷാ സമിതിയിലെ ഉത്തവാദിത്തപ്പെട്ട അംഗങ്ങള്‍ മറ്റു നടപടികള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുമെമെന്ന് യു.എസും മുന്നറിയിപ്പ് നല്‍കി. യു.എന്നിലെ യു.എസ് നയതന്ത്ര പ്രതിനിധിയാണ് മുന്നറിയിപ്പ് നല്‍കിയത്. യു.എന്‍ സമിതിയുടെ നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണ് തങ്ങളുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."