HOME
DETAILS
MAL
കേന്ദ്രം കറന്‍സിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നു: കോടിയേരി
backup
April 12 2017 | 22:04 PM
തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കറന്‍സിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കറന്‍സിരഹിത ഇടപാടിലേയ്ക്ക് ജനങ്ങളെ നിര്‍ബന്ധിതരാക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ കറന്‍സിക്ഷാമത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം വണ്ണപ്പുറം, പഴയരിക്കണ്ടം ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ക്ക് വേണ്ടി നിര്‍മിച്ച പുതിയ ഓഫിസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ ബാങ്കുകളുടെ നിലയിലേയ്ക്ക് എസ്.ബിഐയും മാറിക്കഴിഞ്ഞു. ജനങ്ങളെ പിഴിയുന്ന തരത്തില്‍ ബാങ്ക് ഇടപാടുകള്‍ മാറി. നോട്ടുക്ഷാമത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണിപ്പോഴന്നുംകോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."