ജാപ്പനീസ് ഡോളറുമായി ബഹദൂര്‍ ഷാ
കൊടകര: ഒരു ജാപ്പനീസ് ഡോളറിനു എന്താ വില? കോടാലി ആലപ്പുഴക്കാരന് ബഹദൂര്‍ ഷായുടെ ചോദ്യം കേള്‍ക്കുമ്പോള്‍ കേള്‍വിക്കാര്‍ ഒന്നു പരുങ്ങും. കാരണം നമ്മുടെ അറിവില്‍ ജപ്പാനില്‍ ഔദ്യോഗിക നാണയം യെന്‍ ആണ്.
പക്ഷെ ഷാ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ നാം ചോദിക്കും 'ജപ്പാനില്‍ എവിടെയാ ഡോളര്‍?'. ഈ ചോദ്യത്തിനായി കാത്തിരുന്ന പോലെ ഷാ പറയുന്നു.' ജാപ്പാനില്‍ ഒരു കാലത്ത് ഡോളര്‍ ആയിരുന്നു ഔദ്യോഗിക നാണയം. പ്രത്യേകിച്ചും രണ്ടാം ലോക മഹാ യുദ്ധ കാലത്ത് എന്നിട്ട് തെളിവിനായി ഇയാള്‍ 100 ജാപ്പനീസ് ഡോളര്‍ നോട്ടും നമ്മെ കാണിച്ചു തരുന്നു.
ബഹദൂര്‍ ഷാ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ സ്വന്തമായി തുണിക്കട നടത്തുന്നു. കുട്ടിക്കാലം മുതലേ നാണയ ശേഖരണത്തിലായിരുന്നു കമ്പം. അങ്ങിനെയാണ് ജാപ്പനീസ് ഡോളര്‍ കയ്യിലെത്തിയത്. വിവിധ രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ ഉള്ളതും ഇല്ലാത്തതുമായ നാണയങ്ങള്‍ ഇയാളുടെ ശേഖരത്തിലുണ്ട്.
നമ്മുടെ നാട്ടിലെ ഓട്ടക്കാലണ, ചക്രം, കാശ് തുടങ്ങി ഏതാണ്ട് നാല്പത്തിഅഞ്ചോളം രാജ്യങ്ങളിലെ നാണയങ്ങളാണ് ഇപ്പോള്‍ ബഹദൂര്‍ ഷായുടെ കൈവശം ഉള്ളത്. ഇതില്‍ നല്ലൊരു ഭാഗവും തന്റെ തുണിക്കടയുടെ ക്യാഷ് കൗണ്ടറില്‍ ഗ്ലാസിനടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."