നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ച നടത്തിയ ആരോപണത്തിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് ലീഗ് സ്വീകരിച്ചിരുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം ഈ രഹസ്യ ധാരണ ഉണ്ടായിരുന്നു. ലീഗ് നേതൃത്വം പരസ്യമായി ഇക്കാര്യം നിഷേധിക്കാറുണ്ടെണ്ടങ്കിലും ജനങ്ങള്‍ക്ക് പകല്‍പോലെ സത്യമറിയാം. ഇപ്പോള്‍ ആ ധാരണ തെളിവടക്കം പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിന്റെ വരാന്തയിലൂടെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നടന്നുപോകുന്നതും പിന്നാലെ എസ്.ഡി.പി.ഐ നേതാക്കളായ നാസറുദ്ദീന്‍ എളമരം അബ്ദുല്‍ മജീദ് ഫൈസി എന്നിവര്‍ എത്തുന്നതുമാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യചര്‍ച്ചക്കെത്തിയതാണെന്ന രീതിയിലാണ് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."