ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവം: ഒരുക്കം തുടങ്ങി
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സംസ്ഥാന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ അടുത്ത മാസം 12 മുതല്‍ 14 വരെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക് കലാമേള നടക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ അണിനിരക്കുന്ന മത്സരത്തില്‍ ലക്ഷ്വദ്വീപ്, കര്‍ണാടക തുടങ്ങി വിവിധയിടങ്ങളിലെ ജില്ലാ തല ഇസ്ലാമിക് കലോത്സവത്തില്‍ വിജയികളായ പ്രതിഭകള്‍ മാറ്റുരക്കും. അറുപതോളം ഇനങ്ങളിലായി 2500 ഓളം തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥികളാണു സംസ്ഥാന കലാമേളയില്‍ പങ്കെടുക്കുന്നത്.
ഈ മാസം 25 നു രാവിലെ 11നു സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ നടക്കും. കലാമേളയുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ടൂള്ള സമ്പൂര്‍ണ സ്വാഗത സംഘ യോഗവും അന്നു നടക്കും.
കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത സംഘം ചെയര്മാന് യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി അധ്യക്ഷനായി. വര്‍ക്കിങ് ചെയര്മാന് കെ മൊയ്തീന് കുട്ടി ഹാജി ചട്ടഞ്ചാല്‍, വര്‍ക്കിങ് കണ്‍വീനര്‍ അബൂബക്കര്‍ സാലൂദ് നിസാമി, ട്രഷറര്‍ ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹുസൈന് തങ്ങള്‍,സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍,റഫീഖ് അങ്കക്കളരി,ജമാലുദ്ധീന് ദാരിമി, ഹമീദ് കുണിയ,അബ്ദുല്‍ ഹമീദ് തൊട്ടി,കുഞ്ഞബ്ദുല്ല ഹാജി കല്ലിങ്കാല്‍, മുസ്തഫ ഹുദവി തിരുവട്ടൂര്‍,അസ്മത്തുള്ള ഹുദവി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."