HOME
DETAILS
MAL
കണികാണാന്‍ സിന്തറ്റിക്ക് കണിക്കൊന്ന
backup
April 12 2017 | 23:04 PM
രാജപുരം: വിഷുവിനു കണിയൊരുക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള സിന്തറ്റിക്ക് കണിക്കൊന്നകള്‍ വിപണിയിലിറങ്ങി. യഥാര്‍ഥ കണിക്കൊന്നയെ പോലും വെല്ലുന്ന തരത്തിലാണ് പരിസ്ഥിതി സൗഹൃദ കണിക്കൊന്ന നിര്‍മിച്ചിരിക്കുന്നത്. ചൈനീസ് പടക്കമുള്പ്പെടെയുള്ള സാധനങ്ങള്‍ വിപണി കീഴടക്കുന്നതിനിടയിലാണ് ഡല്‍ഹിയില്‍ നിന്നുള്ള കണിക്കൊന്നകള്‍ വിപണിയിലേക്ക് വ്യാപകമായെത്തിയത്.
മൂന്നു ചില്ലകളടങ്ങിയ കൊന്നയ്ക്ക് 75 രൂപയാണു വില. വില അല്‍പ്പം കൂടുതലാണെങ്കിലും വിഷു കഴിഞ്ഞാലും അലങ്കാരമായി ഉപയോഗിക്കാമെന്നതിനാല്‍ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."