HOME
DETAILS

വിമാനയാത്ര ചെലവേറും

  
backup
May 22 2020 | 01:05 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%87%e0%b4%b1%e0%b5%81%e0%b4%82

 

ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 2000 രൂപ, പരമാവധി നിരക്ക് 18,600
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വിസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു. ഇതു പ്രകാരം ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 2000 രൂപയും പരമാവധി നിരക്ക് 18,600 ഉം ആയിരിക്കും. മൂന്ന് മാസത്തേക്കാണ് ഇത് ബാധകമാവുകയെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൂരത്തിന്റെ അടിസ്ഥാനത്തില്‍ എ മുതല്‍ ജി വരെ തിരിച്ചുള്ള ഏഴു വിഭാഗങ്ങളാക്കി തിരിച്ചാണ് നിരക്ക് തയ്യാറാക്കിയിരിക്കുന്നത്. എ വിഭാഗത്തില്‍ 2000 മുതല്‍ 6000 രൂപവരെ ഈടാക്കാം. ബി 2500-7500, സി 3000-9000, ഡി 3500-10,000, ഇ 4500- 13000, എഫ് 5500- 15700, ജി 6500- 18600 എന്നിങ്ങനെയായിരിക്കും തുക. ഇതോടെ ലോക്ക് ഡൗണിന് ശേഷമുള്ള വിമാനയാത്ര ചെലവേറിയതാകുമെന്ന് ഉറപ്പായി.
40 മിനിറ്റില്‍ താഴെയുള്ള യാത്രകളെയാണ് ഏറ്റവും കുറഞ്ഞ നിരക്കിനുള്ള യാത്രയായി കണക്കാക്കിയിട്ടുണ്ട്. 40 മിറ്റ് മുതല്‍ 60 മിനിറ്റ് വരെ, 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെയാണ് നിരക്ക് കണക്കാക്കാന്‍ യാത്രാ സമയം നിശ്ചയിച്ചിരിക്കുന്നത്. ആകെ സീറ്റുകളുടെ 40 ശതമാനം സീറ്റുകള്‍ പരമാവധി തുകയുടെ പകുതിയില്‍ താഴെ നിരക്കില്‍ വില്‍ക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു. ഡല്‍ഹി- തിരുവനന്തപുരം സെക്ടര്‍ നിരക്ക് കൂടിയ ജി വിഭാഗത്തിലാണ് വരുന്നത്. ഇതു പ്രകാരം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്താന്‍ 18600 രൂപ വരെ വിമാനക്കമ്പനികള്‍ക്ക് ഈടാക്കാം. തിരിച്ചും ഇതു തന്നെയാണ് നിരക്ക്. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടെക്കും കൊച്ചിയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ 5500 മുതല്‍ 15700 വരെ നല്‍കണം. കോഴിക്കോട് നിന്ന് ബംഗ്‌ളൂരുവിലേക്ക് കുറഞ്ഞ നിരക്കായ എ വിഭാഗത്തില്‍ വരുമ്പോള്‍ ബംഗ്‌ളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ബി നിരക്ക് നല്‍കേണ്ടി വരും.
ബംഗ്‌ളൂരു-കൊച്ചി, കൊച്ചി-ബംഗ്‌ളൂരു, കൊച്ചി- തിരുവനന്തപുരം എന്നിവ എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടണ്ട്. ഹൈദരാബാദ്-കൊച്ചി, ചെന്നൈ- തിരുവനന്തപുരം, കൊച്ചി- ചെന്നൈ, തിരുവനന്തപുരം- ചെന്നൈ തുടങ്ങിയവയെല്ലാം ബി വിഭാഗത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  21 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago