സിറിയന്‍ ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിച്ചത് ഇവാന്‍കയെന്ന് എറിക് ട്രംപ്
വാഷിങ്ടണ്‍: സിറിയയിലെ സൈനിക താവളം ആക്രമിക്കുന്നതിന് ട്രംപിനെ പ്രേരിപ്പിച്ചത് മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപെന്ന് വെളിപ്പെടുത്തല്‍.
മകന് എറിക് ട്രംപാണ് ദി ഡെയ്ലി ടെലഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. രാസായുധ ആക്രമണത്തിന് ഇരയായ സിറിയന്‍ കുട്ടികളുടെ ദൈന്യത നിറഞ്ഞ ചിത്രമാണ് ട്രംപിനെ ആക്രമണ തീരുമാനത്തിലേക്ക് നയിച്ചെതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈയിടെ ഉപദേശകയായി നിയമിച്ച ഇവാന്‍കയാണ് തീരുമാനമെടുക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ചതെന്നാണ് മകന് പറയുന്നത്.
കുട്ടികള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് തന്റെ സഹോദരി തകര്‍ന്നുപോയെന്ന് എറിക് പറഞ്ഞു. രാസായുധ ആക്രമണത്തെ തുടര്‍ന്ന് കുട്ടികള്‍ ശ്വാസംകിട്ടാതെ പുറത്തേക്ക് ഓടുന്നതും നിരപരാധികള്‍ മരിച്ചുവീഴുന്നതുമായ ദൃശ്യങ്ങള്‍ ഇവാങ്കയെ ഭീതിയിലാഴ്ത്തിയിരുന്നു. അസദിനെ ശിക്ഷിക്കാനുള്ള ആക്രമണം സംബന്ധിച്ച തീരുമാനത്തില്‍ മൂന്നു മക്കളുടെ മാതാവായ ഇവാന്‍കയ്ക്ക് സ്വാധീനമുണ്ടെന്നും പ്രസിഡന്റിനു മേല്‍ നിര്‍ണായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയുമെന്നും എറിക് ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."