'അരുണാചലില്‍ ഇന്ത്യയുടെ നിയമവിരുദ്ധ ഭരണത്തിനു കീഴില്‍ ജനങ്ങള്‍ക്ക് കഷ്ടപ്പാട്' ഇന്ത്യാ വിരുദ്ധ പരാമര്‍ശവുമായി ചൈനീസ് മാധ്യമം
ബെയ്ജിങ്: അരുണാചല്‍പ്രദേശില്‍ ഇന്ത്യ നടത്തുന്ന 'നിയമവിരുദ്ധ'മായ ഭരണത്തിനു കീഴില്‍ ജനങ്ങള്‍ ദുരിതജീവിതം നയിക്കുകയാണെന്ന് ചൈനീസ് മാധ്യമം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ചൈനാ ഡെയ്‌ലി'യിലാണ് പ്രകോപനപരമായ ലേഖനം പ്രസിദ്ധീകരിച്ചത്.
അരുണാചലിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ 'നിയമവിരുദ്ധ' ഭരണത്തിനു കീഴില്‍ അവിടുത്തെ ജനങ്ങള്‍ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍, അവര്‍ ചൈനയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നും ലേഖനം പറയുന്നു. അരുണാചലില്‍ സന്ദര്‍ശനത്തിലുള്ള ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്കെതിരേയും ലേഖനം വിമര്‍ശനം അഴിച്ചുവിട്ടിട്ടുണ്ട്. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നയാളായാണ് ചരിത്രം ദലൈലാമയെ അടയാളപ്പെടുത്തുകയെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യയില്‍ താമസം ഉറപ്പിക്കാനായി അതിന്റെ ഭരണാധികാരികളെ സന്തോഷിപ്പിക്കുന്ന കാര്യം മനസിലാക്കാം. എന്നാല്‍, അതിനുവേണ്ടി അയാള്‍ തെക്കന്‍ ടിബറ്റിനെ ഇന്ത്യക്ക് വില്‍ക്കുകയാണ് ചെയ്യുന്നതെന്നും പത്രം കുറ്റപ്പെടുത്തി.
ദലൈലാമ നടത്തുന്ന സന്ദര്‍ശനത്തിനെതിരേ ചൈനീസ് വിദേശകാര്യ മന്ത്രാലയവും മാധ്യമങ്ങളും ദിവസങ്ങളായി പ്രകോപനം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."