ഇറാഖില്‍ യസീദികളുടെ കൂട്ടക്കുഴിമാടങ്ങള്‍
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ന്യൂനപക്ഷമായ യസീദികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ 1,500ഓളം പേരുടെ മൃതദേഹങ്ങളാണ് ഇവിടെനിന്നു പുറത്തെടുത്തത്.
ഇതാദ്യമായാണ് സിന്‍ജാറില്‍നിന്ന് ഇത്രയും പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 35 കൂട്ടക്കുഴിമാടങ്ങളും 100 ലേറെ ഒറ്റക്കുഴിമാടങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്.
അഞ്ചുമുതല്‍ 10 വരെ കി.മി വിസ്തൃതിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഇതിനുമുന്‍പ്, സിന്‍ജാറിനടുത്തുള്ള ഹര്ദാനില് കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ 500 വരെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
2014ലാണ് സിന്‍ജാര്‍ ഐ.എസ് പിടിച്ചടക്കുന്നത്. തുടര്‍ന്ന് യസീദികള്‍ക്കുനേരെ കൂട്ടനരഹത്യയാണ് മേഖലയില്‍ നടന്നിരുന്നത്. പതിനായിരക്കണക്കിന് യസീദികളെ കൊലചെയ്യുകയും നിരവധി പേരെ അടിമകളാക്കുകയും ചെയ്തു. യസീദികളെ ഐ.എസ് കൂട്ടക്കൊല നടത്തിയതായി 2016ല്‍ യു.എസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 2015ലാണ് ഇറാഖി സൈന്യം ഐ.എസില്‍നിന്ന് സിന്‍ജാര്‍ തിരിച്ചുപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."