ദുഃഖവെള്ളി ഡിജിറ്റല്‍ ഇന്ത്യാ ദിനമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ഷില്ലോങ്: ദു:ഖവെള്ളി ഡിജിറ്റല്‍ ഇന്ത്യാ ദിനമായി ആചരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ മേഘാലയ ഗവണ്മെന്റ്. മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മയാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായേ ഡിജിറ്റല്‍ ഇന്ത്യാ ദിനമായി ആചരിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയ്ക്ക് കാണാനാകൂ.
ദു:ഖവെള്ളി മേഘാലയയിലെ ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും മുകുള്‍ സാങ്മ പറഞ്ഞു. നേരത്തെ ക്രിസ്മസ് മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ദു:ഖവെള്ളി ഡിജിറ്റല്‍ ഇന്ത്യാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയമാണ് വ്യക്തമാകുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയെ എഴുതി അറിയിക്കാനാണ് തീരുമാനമെന്ന് ഷില്ലോങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സാങ്മ വ്യക്തമാക്കി.
മേഘാലയയില്‍ 75 ശതമാനം ആളുകളും ക്രിസ്ത്യാനികളാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് 20 ലക്ഷം വരുമിത്. നാഗാലാന്‍ഡില്‍ 88 ശതമാനവും മിസോറാമില്‍ 87 ശതമാനവും ക്രിസ്ത്യന്‍ ഭൂരിപക്ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."