പിണറായി പരിസ്ഥിതിയുടെ അന്തകനായി അറിയപ്പെടും: സുധീരന്‍
തിരുവനന്തപുരം: കമ്യൂണിസ്റ്റ് ആശയങ്ങളെ പൂര്‍ണമായും കൈവിട്ട് മുതലാളിത്ത പ്രീണനവുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും അന്തകനെന്ന നിലയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കലല്ല, മറിച്ച് നെല്‍വയലുകളെ കൈപ്പിടിയിലാക്കി അതെല്ലാം നികത്തിയെടുത്ത് വ്യാപരിക്കാനും അതുവഴി വന്‍ കൊള്ളലാഭം കൊയ്യാനും തയാറായി നില്‍ക്കുന്ന വന്‍കിട മുതലാളിമാരുടെ താല്‍പര ്യസംരക്ഷണമാണ് തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി ഈ നിയമഭേദഗതികളിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയുടെ ആള്‍രൂപവും ജനാധിപത്യ- മതേതര മൂല്യങ്ങളുടെ ആരാച്ചാരുമായി ഭരണകൂട വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സര്‍വ സന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന അഭിനവ ഹിറ്റ്‌ലറായ നരേന്ദ്രമോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യവും അപലപനീയവുമാണ്.
ലോക സാമ്പത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരാതിരുന്നതിനു കാരണം ബാങ്ക് ദേശസാല്‍കരണം പോലുള്ള ഇന്ദിരാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നുവെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."