HOME
DETAILS
MAL
മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
backup
May 22 2020 | 11:05 AM
മലപ്പുറം: പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 28 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 190 പേരാണ് ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഇയാള്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ള പൊലീസുകാര്‍ നഴ്സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 28 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
നിലവില്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കുംതന്നെ ആരോഗ്യ പ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."